കൊഴുക്കല്ലൂര്‍ കൊക്കറണി ക്ഷേത്രോത്സവം കൊടിയേറി
മേപ്പയ്യൂര്‍ : കൊഴുക്കല്ലൂര്‍ കൊക്കറണിയില്‍ ശ്രീ ഭഗവതി ക്ഷേത്രോത്സവം കൊടിയേറി. 2025 ഫെബ്രുവരി 11 മുതല്‍ 19 വരെ നടക്കുന്ന തിറ മഹോത്സവം ബ്രഹ്‌മശ്രീ എളപ്പില ഇല്ലത്ത് ശ്രീകുമാര്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.
ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ വിശേഷാല്‍ പൂജകള്‍, സര്‍പ്പബലി, ഗുളികന് പന്തം സമര്‍പ്പണം, ഇളനീര്‍ക്കുല മുറി, താലപ്പൊലി, പ്രസാദ ഊട്ട്, ഭഗവതി തിറ, ഗുരുതിയാട്ടം, ഭഗവതിയുടെ വെള്ളാട്ട്, ഗുളികന്റെ വെള്ളാട്ട്, ഗുളികന്റെ തിറ, പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികള്‍, അനുമോദനം , പാലിയേറ്റീവിനുള്ള ധനസഹായം, മെഗാ തിരുവാതിര, അസ്ത്ര കാലിക്കറ്റ് അവതരിപ്പിക്കുന്ന മെഗാഷോ എന്നിവ നടത്തപ്പെടും.
കുഞ്ഞിക്കണാരന്‍ കെ. (പ്രസിഡണ്ട് ) , ബാലകൃഷ്ണന്‍ പുതുശ്ശേരി (സിക്രട്ടറി) കുഞ്ഞിക്കണ്ണന്‍ കെ. (ഖജാന്‍ജി). ആഘോഷ കമ്മറ്റി ഭാരവാഹികള്‍ : കെ. എം സതീശന്‍ (ചെയര്‍മാന്‍), സുഗീഷ് മലയില്‍ (ജ. കണ്‍വീനര്‍), രഞ്ജിത്ത് കെ. ( ഖജാന്‍ജി)