മൺപാത്ര നിർമ്മാണ സമുദായങ്ങൾക്ക് 1% തൊഴിൽ സംവരണം നൽകണം: കെ.എം.എസ്.എസ്
കൊയിലാണ്ടി: സാമൂഹ്യ, സാമ്പത്തിക, തൊഴിൽ മേഖലകളിൽ പിന്നാക്കം നിൽക്കുന്ന കേരളത്തിലെ മൺപാത്ര നിർമ്മാണ സമുദായങ്ങൾക്ക് 1% തൊഴിൽ സംവരണം അനുവദിക്കണമെന്ന് കേരള മൺപാത്ര നിർമ്മാണ സമുദായ സഭ കോഴിക്കോട് ജില്ലാ കൗൺസിൽ സർക്കാരിനോട് പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു .
1 % വിദ്യാഭ്യാസ സംവരണം ഡിഗ്രി ടി.ടി.സി. കോഴ്സുകളിലേക്ക് കൂടി നൽകണമെന്നും കോഴിക്കോട് ജില്ലയിലെ കുലാല സമുദായത്തെ എസ് സി ഒ.ഇ.സി ലിസ്റ്റിലേക്ക് ചേർത്ത് ഉത്തരവ് വന്നിട്ടും സർക്കാർ സൈറ്റിലും സർവ്വകലാശാല, ബോർഡ് പരീക്ഷ പ്രോസ്പെക്ടസിലും മാറ്റം വരുത്താത്തതിനാൽ വിദ്യാർത്ഥികൾക്ക് പ്രവേശനവും, ഗ്രാൻ്റുംമറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുകയാണെന്നും ഇത് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.
സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് പഴ കാല തൊഴിലാളി ആഞ്ഞോളി കുഞ്ഞികൃഷ്ണൻ പതാക ഉയർത്തി. തുടർന്ന് ഷിജു പാലേരി അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ സംസ്ഥാന കമ്മിറ്റി മെമ്പർ പി. രാഘവൻ ഉദ്ഘാടനം ചെയ്തു. എൻ. ഭാസ്ക്കരൻ, അനിൽകുമാർ തോടണ്ണൂർ, ശശി രാരോത്ത്, രാധാകൃഷ്ണൻ കൊന്നക്കൽ എന്നിവർ സംസാരിച്ചു.