പാലിയേറ്റീവ് കെയർ യൂണിറ്റിന് എയർ ബെഡ് നൽകി

കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം വി.എച്ച്.എസ്.ഇ വിഭാഗം യൂണിറ്റ് ന്യൂസ് പേപ്പർ ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് എയർ ബെഡ് വാങ്ങി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകി.
പ്രോഗ്രാം ഓഫീസറായ സംഗീത പിജിയും മുൻ പ്രോഗ്രാം ഓഫീസറായ സിന്ധു പിയും വിദ്യാർത്ഥികളും ചേർന്ന് കൊയിലാണ്ടി മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ.കെ. സത്യന് നൽകി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ നിജില പറവക്കൊടി പ്രജില. വി എന്നിവർ ചടങ്ങി പങ്കെടുത്തു.






