കീഴരിയൂര്‍ പഞ്ചായത്ത് ജനകീയ സാംസ്‌ക്കാരികോത്സവം ഫെസ്റ്റ് മെഗാ സ്റ്റേജ് ഇവന്റ്‌സ്‌ന് ഫിബ്രവരി 12 ന്

കീഴരിയൂര്‍ : കീഴരിയൂര്‍ പഞ്ചായത്ത് ജനകീയ സാംസ്‌ക്കാരികോത്സവം ഫെസ്റ്റ് മെഗാ സ്റ്റേജ് ഇവന്റ്‌സ്‌ന് ഫിബ്രവരി 12 ന് ബുധനാഴച തുടക്കമാവുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു . 12 ന് സാംസ്‌ക്കാരിക ഘോഷയാത്രക്കു ശേഷം ഉദ്ഘാടന സമ്മേളനം ടി പി രാമകൃഷ്ണന്‍ എം.എല്‍.എ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിര്‍മ്മല അധ്യക്ഷത വഹിക്കും. തുടര്‍ന്ന വൈകീട്ട് 7 ന് , മേഘ് മല്‍ഹാര്‍ ഹൃദയ സംഗീത സംഗമം നടക്കും. തുടര്‍ന്ന് നടക്കുന്ന നൃത്താവിഷ്‌ക്കാരത്തിന്’ റിയാ രമേഷ് നേതൃത്വം നല്‍കും.
13 ന് വ്യാഴായ്ച ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളുടെ സ്‌ക്കൂള്‍ഫെസ്റ്റ് . ഋഷിരാജ് സിംഗ് ഐ.പി. എസ് ഉദ്ഘാടനം ചെയ്യും തുടര്‍ന്ന് സംഗീതശില്‍പ്പം, മാജിക്കല്‍ മോട്ടിവേഷന്‍ എന്നിവ നടക്കും വൈ: 7.30 ന് കൗഷിക് മ്യൂസിക്കല്‍ ബാന്റ് കെ. എല്‍ എക്‌സ്പ്രസ് അരങ്ങേറും.
14 ന് വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ചരിത്രവര്‍ണ്ണങ്ങള്‍, ചരിത്രകാരന്‍ എം ആര്‍ രാഘവവാരിയര്‍ ഉദ്ഘാടനം ചെയ്യും തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി പെയിന്റിംഗ് മത്സരം നടക്കും . വൈകിട്ട് 5 മണിക്ക് നടക്കുന്ന സാദരം എം.ടി യോടൊപ്പം ലിറ്ററേച്ചര്‍ ഫെസ്റ്റ്ല്‍ എഴുത്തുകാരായ സുഭാഷ് ചന്ദ്രന്‍, ഒ പി സുരേഷ്, എ.കെ അബ്ദുള്‍ ഹക്കിം .എന്നിവര്‍ പങ്കെടുക്കും. രാത്രി 7 മണിക്ക് ഇപ്റ്റ നാട്ടരങ്ങ് ആലപ്പുഴ അവതരിപ്പിക്കുന്ന പാട്ടും പടവെട്ടും അരങ്ങേറും .
15 ന് വൈ: 6 ന് നടക്കുന്ന സെക്കുലര്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.പി നിര്‍വഹിക്കും വൈ 7 ന് നടക്കുന്ന സൂഫി സംഗീരാവ് , ബിന്‍സിയും ഇമാമും അവതരിപ്പിക്കും. 16 ന് വൈ: 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം കോഴിക്കോ ട് മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ കെ.കെ നിര്‍മ്മല, എന്‍. എം സുനില്‍, ഐ. സജീവന്‍ .കെ.സി രാജന്‍, പി.കെ. ബാബു’ എടത്തില്‍ ശിവന്‍ . കെ. മൊയ്തീന്‍ മാസ്റ്റര്‍, ടി കുഞ്ഞിരാമന്‍ മാസ്റ്റര്‍എന്നിവര്‍ പങ്കെടുത്തു






