ലയണല്‍ മെസി സൗദി അറേബ്യന്‍ ക്ലബ്ബിലേക്ക്
അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി സൗദി അറേബ്യന്‍ ക്ലബ്ബിലേക്ക്. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ ഫ്രാന്‍സ്-പ്രെസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ലോക റെക്കോഡ് കരാറിലാണ് താരം ഒപ്പുവെക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ക്ലബ്ബിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല.
വരുന്ന ജൂണിലാണ് താരം നിലവില്‍ ബൂട്ടുകെട്ടുന്ന ക്ലബ്ബായ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിക്കുക. ലീഗ് വണ്ണില്‍ ലോറിയെന്റിനെതിരായുള്ള മത്സരത്തിന് പിന്നാലെ ക്ലബ്ബിന്റെ അനുമതിയില്ലാതെ മെസി സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചത്തേക്ക് പി.എസ്.ജി മത്സരങ്ങളില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
ഈ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് മെസി സൗദി അറേബ്യന്‍ ക്ലബ്ബിലേക്ക് പോകുമെന്നുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്.
