വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീനെ അനുസ്മരിച്ചു
കൊയിലാണ്ടി: വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. നസ്റുദ്ദീന്റെ അനുസ്മരണ ദിനം ആചരിച്ചു. കൊയിലാണ്ടി യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപടി ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് സലാം വടകര മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ വൈസ് പ്രസിഡണ്ട് കെ. ടി. വിനോദന്‍, ജില്ലാ വനിതാ വിംഗ് വര്‍ക്കിംഗ് പ്രസിഡണ്ട് സൗമിനി മോഹന്‍ദാസ്, മണ്ഡലം പ്രസിഡണ്ട് ഫൈസല്‍ പയ്യോളി സീനിയര്‍ വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കര്‍, എ. കെ. ഡി. എ ജില്ലാ കമ്മിറ്റി അംഗം സി. കെ. ലാലു, യൂത്ത് വിങ്ങ് ട്രഷറര്‍ സുഹൈല്‍ സീക്കോ, വനിതാ വിംഗ് യൂണിറ്റ് ട്രഷര്‍ ഉഷാമനോജ്, മണ്ഡലം സെക്രട്ടറി ടി. പി. ഇസ്മായില്‍, ജെ. ക്കെ. ഹാഷിം, എം. കെ. ഷൗക്കത്ത്, യൂണിറ്റ് സെക്രട്ടറി കെ. കെ. ഫാറൂക്ക് സ്വാഗതവും ഷഹീര്‍ ടി. പി നന്ദിയും പറഞ്ഞു.