ബൈക്കില്‍ ലോറി തട്ടി അപകടം; യുവാവ് മരിച്ചു
കൊയിലാണ്ടി: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ ലോറി തട്ടി അപകടം. അപകടത്തില്‍ ലോറി കയറിയിറങ്ങി യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് ദേശീയപാതയിൽ കൊയിലാണ്ടി പാര്‍ക്ക് റസിഡന്‍സി ഹോട്ടലിനു സമീപമാണ് അപകടം നടന്നത്.
ലോറി തട്ടി ബൈക്ക് നിന്നും തെറിച്ചുവീണ യുവാവിന്റെ ദേഹത്തുകൂടി മറ്റൊരു ലോറി കയറിയിറങ്ങുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ പരിക്കേറ്റ യുവാക്കള്‍ ഏറെ നേരം റോഡില്‍ കിടന്നു.
തുടര്‍ന്ന് നാട്ടുകാര്‍ കൊയിലാണ്ടി പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിക്കുകയും പരിക്കേറ്റ യുവാക്കളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.