കൊയിലാണ്ടി: ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ കൊയിലാണ്ടി യൂണിറ്റ് കമ്മറ്റി ഓഫീസും, അഡ്വ ആർ യു ജയശങ്കർ മെമ്മോറിയൽ സ്റ്റഡി സെന്ററും ഉത്ഘാടനം ചെയ്തു,AILU അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ കെ നാരായണൻ യൂണിറ്റ് കമ്മറ്റി ഓഫീസും, AILU ജില്ലാ സെക്രട്ടറി കെ സത്യൻ സ്റ്റഡി സെന്ററും ഉത്ഘാടനം ചെയ്തു.
ജുഡീഷ്യൽ സർവീസ് എക്സാമിൽ ഒന്നാം റാങ്ക് ലഭിച്ച അഡ്വ ചിത്രലേഖ നായരേ adv കെ ജയരാജൻ മൊമെന്റോ നൽകി ആദരിച്ചു, adv കെ എൻ ജയകുമാർ, adv ആർ എൻ രഞ്ജിത്ത്, adv പി ടി ഉമേന്ദ്രൻ, adv സുനിൽമോഹൻ, adv രാജീവൻ നാഗത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, adv പി പ്രശാന്ത് അദ്യക്ഷത വഹിച്ച ചടങ്ങിൽ, adv പി ജെതിൻ സ്വാഗതവും adv പ്രവീൺ ഓട്ടൂർ നന്ദി രേഖപെടുത്തി.