കോഴിക്കോട് എൻഐടിയിലെ വിദ്യാര്‍ഥികളുടെ ആത്മഹത്യകളിൽ അന്വേഷണം നടത്താതെ ഒളിച്ചുകളി. രണ്ടുവര്‍ഷത്തിനിടെ മൂന്നു പേരാണ് ക്യാംപസിനുള്ളില്‍ മാത്രം ജീവനൊടുക്കിയത്. ആരുടേയും മരണത്തില്‍ കാര്യമായ അന്വേഷണം നടന്നില്ല. പഠനസമ്മര്‍ദമാണ് കാരണം എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. പത്തുവര്‍ഷത്തിനിടെ 540 പേര്‍ പാതിവഴിയില്‍ പഠനം നിര്‍ത്തിയെന്നും വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു.