പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി
കൊയിലാണ്ടി: പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തില്‍ ഫെബ്രു 8 മുതല്‍ 15 വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്റെ യജ്ഞാചാര്യന്‍ പഴയടം വാസുദേവന്‍ നമ്പൂതിയേ പൂര്‍ണകുംഭം നല്‍കി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എ. മോഹന്‍ പുതിയ പുരയിന്‍ സ്വീകരിച്ചു.
സപ്താഹ യജ്ഞത്തിന്റെ ദീപ പ്രോജ്ജ്വലനം ക്ഷേത്രം കീഴ്ശാന്തി കോട്ടപ്പറം ഇല്ലം സുമേഷ് നമ്പൂതിരി നിര്‍വഹിച്ചു. നിരവധി ഭക്തജനങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.