സ്വയം പ്രതിരോധ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

മേപ്പയ്യൂർ: മേപ്പയൂർ ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്പിസിയുടെയും കേരള പോലീസിന്റെയും സഹകരണത്തോടെ സ്വയം പ്രതിരോധ പരിശീലനങ്ങളും ബോധവൽക്കരണ ക്ലാസുകളും നടത്തി.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമണം തടയാനും സ്വയം രക്ഷയ്ക്ക് പ്രാപ്തമാക്കാനും വേണ്ടിയുള്ള കേരള പോലീസിന്റെ വിമൻസ് സെൽഫ് ഡിഫൻസ് പദ്ധതിയുടെ ഭാഗമായിട്ടാണ് പരിശീലനം.

എ എസ് ഐ വി. വി. ഷീജ, എസ് സി പി ഒ കെ ജി ജീജ എന്നീവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു. പ്രിൻസിപ്പൽ ഹെഡ്മാസ്റ്റർ കെ. നിഷിദ്, അഡീഷണൽ ഹെഡ് മാസ്റ്റർ കെ. എം. മുഹമ്മദ് , സി പി ഒ സുധീഷ് കുമാർ, പി. സമീർ കേഡറ്റുകളായ ആൻവിയ, ഫിഗസവിൻ, നൈനിക എന്നീവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!