കൊയിലാണ്ടി ചേമഞ്ചേരിയില്‍ ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം
കൊയിലാണ്ടി: കൊയിലാണ്ടി ചേമഞ്ചേരിയില്‍ ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം, ഒരേ ദിശയിലേക്ക് പോകുന്ന കാറുകള്‍ നിയന്ത്രണം വിട്ട് ഇടിച്ച് തലകീഴായി മറഞ്ഞ നിലയിലാണ് ഉള്ളത്. ഇന്ന് രാവിലെ 10. 30 ഓടുകൂടിയാണ് സംഭവം.
അപകടത്തില്‍ പൂക്കാട് കൊളക്കാട് സ്വദേശി ലത്തീഫിന് ചെറുതായി പരിക്കുണ്ട്. ഇരു കാറുകളും തകര്‍ന്ന നിലയിലാണ്. ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം സംഭവിച്ചത്. ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.






