കായികവികസന നിധി സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം
ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ മികവ് കൈവരിക്കുന്നതിന് കായിക ഇനങ്ങളെയും വ്യക്തിഗത കായിക താരങ്ങളെയും പ്രോത്സാഹിപ്പിക്കുക, മികച്ച കായിക താരങ്ങള്‍ക്ക് പരിശീലന സൗകര്യം ഉറപ്പുവരുത്തുക, കായിക വികസനത്തിനും മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ആവശ്യമായ ആധുനിക കായിക ഉപകരണങ്ങള്‍ വിതരണം ചെയ്യുക, പ്രതികൂല ജീവിത സാഹചര്യങ്ങളെ മറികടന്ന് കായിക രംഗത്ത് മികവ് പുലര്‍ത്തുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുക/അതിനുള്ള സഹായം നല്‍കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന കായിക യുവജനകാര്യാലയം മുഖേന കായിക വികസന നിധിയില്‍ നിന്ന് സാമ്പത്തിക സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഗവ.എയ്ഡഡ് സ്കൂള്‍/ക്ലബ്ബുകള്‍/കായിക സംഘടനകള്‍, സര്‍ക്കാര്‍ ഓഫീസുകളിലെ സ്പോര്‍ട്സ് റിക്രിയേഷന്‍ ക്ലബ്ബുകള്‍, അന്താരാഷ്ട്ര/ദേശീയ നിലവാരത്തിലുള്ള കായിക താരങ്ങള്‍ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍.
സ്പോര്‍ട്സ്/ ഫിറ്റ്നസ് ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഗവ.എയ്ഡഡ് സ്കൂള്‍/ ക്ലബ്ബുകള്‍/ കായിക സംഘടനകള്‍, സര്‍ക്കാര്‍ ഓഫീസുകളിലെ സ്പോര്‍ട്സ് റിക്രിയേഷന്‍ ക്ലബ്ബുകള്‍ എന്നിവയ്ക്കും, കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും, ആധുനിക കായിക ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും കായിക താരങ്ങള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
അപേക്ഷാഫോമിന്റെ മാതൃക, സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള മാര്‍ഗരേഖ എന്നിവ www.sportskerala.org യില്‍ ലഭിക്കും. സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുന്ന സ്കൂളുകള്‍, സംഘടനകള്‍, കായിക താരങ്ങള്‍ എന്നിവര്‍ മാര്‍ഗരേഖയില്‍ പ്രതിപാദിക്കുന്ന രേഖകള്‍ ഉള്‍പ്പെടെ ജൂണ്‍ 20 നു മുന്‍പ് ഡയറക്ടര്‍, കായിക യുവജനകാര്യാലയം, ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖാന്തിരമോ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2326644.


