വ്യത്യസ്തമായ ക്ഷണക്കത്തുമായി കൊയിലാണ്ടി കോതമംഗലം ഗവൺമെന്റ് എൽ പി. സ്കൂളിലെ കുട്ടികൾ
കൊയിലാണ്ടി: വ്യത്യസ്തമായ ക്ഷണക്കത്തുമായി കൊയിലാണ്ടി കോതമംഗലം ഗവൺമെന്റ് എൽ പി. സ്കൂളിലെ കുട്ടികൾ
വാർഷികാഘോഷത്തിന്റെ ഭാഗമായ ദൈനംദിന പ്രവർത്തനത്തെ പഠനവുമായി ബന്ധിപ്പിച്ചാണ് നാലാം ക്ലാസുകാർ വീടുകളിലേക്ക് കത്തയച്ചത്.
പഠനത്തിൽ ആശയവിനിമയ മാർഗങ്ങളെക്കുറിച്ച് പഠിക്കുമ്പോഴാണ് കുട്ടികൾ കത്തുകളെക്കുറിച്ച് അറിയുന്നത്. അതിനിടയിൽ സ്കൂൾ വാർഷികാഘോഷവും അടുത്തെത്തി എന്നാൽ വീട്ടുകാരെ കത്തുകളയച്ച് ക്ഷണിച്ചാലോ എന്നായി. പിന്നെ പഠന പ്രവർത്തനം ജീവിതാനുഭവമാക്കി മാറ്റുകയായിരുന്നു അവർ.
സ്കൂളിലെ മുഴുവൻ നാലാം ക്ലാസുകാരും പോസ്റ്റ് കാർഡിൽ വീട്ടിലേക്ക് ക്ഷണക്കത്ത് തയ്യാറാക്കി. കൂട്ടുകാരുടെ കത്തുമായി കൊച്ചു മിടുക്കർ പോസ്റ്റ് ഓഫീസിലെത്തി ലെറ്റർ ബോക്സിൽ പോസ്റ്റ് ചെയ്തു.







