തീരദേശ ജനതയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ബിജെപി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
കൊയിലാണ്ടി : കാപ്പാട് കൊയിലാണ്ടി തീരദേശ റോഡ് നാലുവർഷമായിട്ടും യാത്ര യോഗ്യമാക്കാൻ സാധിക്കാത്തതും, മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന ആവശ്യത്തിനുപയോഗിക്കേണ്ട ഫണ്ട് വക മാറ്റി ചിലവഴിച്ചതും, CRZ കേന്ദ്ര വിജ്ഞാപനം വന്നിട്ടും നടപ്പാക്കാതിരിക്കുകയും ചെയ്യുന്ന ചെമഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണാധികാരികളുടെയും, സംസ്ഥാന സർക്കാറിന്റെയും അവഗണനക്കെതിരെ ബിജെപി ചേമഞ്ചേരി ഇരുപതാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
ബിജെപി ചേമഞ്ചേരി ഏരിയ പ്രസിഡന്റ് സജീവ് കുമാർ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു . ബൂത്ത് പ്രസിഡന്റ് ബാബുരാജ് അധ്യക്ഷത വഹിച്ചു. യുവമോർച്ച കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ജിതേഷ് കാപ്പാട് മുഖ്യ പ്രഭാഷണം നടത്തി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ രാജേഷ് കുന്നുമ്മൽ, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് വിനോദ് കാപ്പാട്, അരവിന്ദാക്ഷൻ കെ പി, ഷിജു ടി പി എന്നിവർ സംസാരിച്ചു







