ബജറ്റിൽ പേരാമ്പ്രയ്ക്ക് 27 കോടി, വാസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിന് നാല് കോടി
കോഴിക്കോട് ബയോളജിക്കൽ പാർക്ക് സ്ഥാപിക്കാൻ അഞ്ച് കോടി
സംസ്ഥാന ബജറ്റിൽ പേരാമ്പ്ര മണ്ഡലത്തിന് ലഭിച്ചത് 27 കോടിയുടെ വികസന സാധ്യതകൾ. മുതുകാട് ‘കോഴിക്കോട് ബയോളജിക്കൽ പാർക്ക്’ സ്ഥാപിക്കുന്നതിന് അഞ്ച് കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. പേരാമ്പ്ര പോളിടെക്നിക്കിന് അഞ്ച് കോടി, അകലാപ്പുഴ ടൂറിസം വികസനത്തിന് അഞ്ച് കോടി എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്. കുറ്റ്യാടി ഇറിഗേഷൻ കനാൽ നവീകരണത്തിന് അഞ്ച് കോടി, പോലീസ് സബ്ബ് ഡിവിഷൻ ഓഫീസ് പോലീസ് സ്റ്റേഷൻ കെട്ടിടത്തിന് മൂന്ന് കോടി, ശ്രീ വാസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിന് നാല് കോടി എന്നിങ്ങനെയും ബജറ്റിൽ തുക വകയിരുത്തി.
കൊയിലാണ്ടി മണ്ഡലത്തിലെ റോഡ് വികസനത്തിന് 10 കോടി
സംസ്ഥാന ബജറ്റില്‍ കൊയിലാണ്ടി മണ്ഡലത്തിന് കൈനിറയെ പ്രഖ്യാപനങ്ങള്‍. മണ്ഡലത്തിലെ ആറ് റോഡുകളുടെ നിര്‍മ്മാണ നവീകരണ പ്രവൃത്തികള്‍ക്ക് 10 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
മൂരാട്- തുറശ്ശേരിക്കടവ് റോഡിന് രണ്ട് കോടി, ചെങ്ങോട്ടുകാവ്- ഉള്ളൂര്‍ക്കടവ് റോഡിന് രണ്ടരക്കോടി, ഗോവിന്ദന്‍ കെട്ട്- അച്ഛന്‍വീട്ടില്‍ റോഡിന് ഒന്നരക്കോടി, കാട്ടിലെ പീടിക-കണ്ണങ്കടവ്-കപ്പക്കടവ് റോഡിന് രണ്ടരക്കോടി, പാറക്കാട്-ചാക്കര- അക്വഡേറ്റ്- പാച്ചാക്കല്‍ റോഡിന് ഒരു കോടി, ഹോമിയോ ഹോസ്പിറ്റല്‍- അണേല റോഡിന് 50 ലക്ഷം എന്നിങ്ങനെയാണ് മണ്ഡലത്തിലെ റോഡുകള്‍ക്ക് ബജറ്റില്‍ തുക പ്രഖ്യാപിച്ചിട്ടുള്ളത്.
ഇതില്‍ ഹോമിയോ ഹോസ്പിറ്റല്‍- അണേല റോഡ് എല്‍എസ്ജിഡി വിഭാഗത്തിന് കീഴിലും മറ്റു റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുമാണ്.