വിയ്യൂര്‍ വിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം: ആറാട്ട് എഴുന്നള്ളിപ്പും കുളിച്ചാറാട്ടും നടന്നു
കൊയിലാണ്ടി: ഫെബ്രുവരി 1 മുതല്‍ നടന്നുവരുന്ന വിയ്യൂര്‍ വിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് എഴുന്നള്ളിപ്പും കുളിച്ചാറാട്ടും നടന്നു.
വെള്ളിയാഴ്ച്ച പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ കാലത്തും വൈകീട്ടും കാഴ്ചശീവേലി, കുട വരവ്, നിവേദ്യം വരവ്, രാത്രി ഗജവീരന്മാരുടെ അകമ്പടിയോടെ പള്ളിവേട്ട, പാണ്ടിമേളത്തോടെയുള്ള മടക്ക എഴുന്നള്ളിപ്പ് എന്നിവ നടന്നു.