കൊല്ലത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, രണ്ട് പേർക്ക് ഗുരുതര പരിക്ക്. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്ക് എതിരെ വന്ന പിക്കപ്പ് ഗുഡ്സ് ഇടിച്ചാണ് അപകടം.
കൊയിലാണ്ടി: കൊല്ലത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, രണ്ട് പേർക്ക് ഗുരുതര പരിക്ക്. കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്ക് എതിരെ വന്ന പിക്കപ്പ് ഗുഡ്സ് ഇടിച്ചാണ് അപകടം.
കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഗുഡ്സ് ൽ ഉണ്ടായിരുന്ന ഒരാൾ പുറത്തേക്ക് തെറിച്ച് വീണ നിലയിലായിരുന്നു, ഒരാൾ അതിൽ കുടുങ്ങിക്കിടക്കുകയും ആയിയിരുന്നു. ഉടൻതന്നെ അഗ്നിരക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ കൂടി ഗുഡ്‌സിന്റെ ഡോർ പൊളിച്ചു ഇദ്ദേഹത്തെ പുറത്തെടുക്കുകയും രണ്ടു പേരെയും ഗവൺമെൻറ് ഹോസ്പിറ്റൽ എത്തിക്കുകയും ചെയ്തു. ശേഷം റോഡിൽ പരന്ന ഓയിൽ വെള്ളം ഉപയോഗിച്ചു ക്ലീന്‍ ചെയ്തു. ഇരുവരുടെയും നില ഗുരുതരമാണ്.
സ്റ്റേഷൻ ഓഫീസർ സി. പി. ആനന്ദന്റെ നേതൃത്വത്തിൽ പി. കെ. ബാബു, ഫയർ സ്റ്റേഷൻ ഓഫീസർ മാരായ ജിനീഷ്കുമാർ, ഇർഷാദ്, നിധിപ്രസാദ്, ബബീഷ്,നിതിൻ രാജ്, റഷീദ്, ഹോംഗാർഡ് പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.


