വയനാടിനായി കൈകോര്‍ത്ത് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍
ഗവണ്‍മെന്റ്മാപ്പിളഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ് എസ് വിദ്യാര്‍ത്ഥികളാണ് വയനാട് ചൂരല്‍മലദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്ക് പുനരധിവാസത്തിനായി എന്‍എസ്എസ് നിര്‍മ്മിച്ചു നല്‍കുന്ന 150 വീടിനായി 25000 രൂപ സംഭാവന ചെയ്തത്. സ്‌ക്രാപ്പ് ചാലഞ്ച് നടത്തിയും സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ് നടത്തിയും സ്‌കൂളിലെ വിശേഷ ദിവസങ്ങളില്‍ തട്ടുകട നടത്തിയുമാണ് ഇതിനായുള്ള തുക സമാഹരിച്ചത്. കൂടാതെ എന്‍എസ്എസിന്റെ കര്‍മ്മപദ്ധതിയായ ”ഉപജീവന”ത്തിന്റെ ഭാഗമായി എന്‍എസ്എസ് യൂണിറ്റിന്റെ പങ്കാളിത്ത ഗ്രാമമായ കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ പെട്ട 38 ആം വാര്‍ഡിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബത്തിന് ജീവിതോപാധിയായി ഒരു തയ്യല്‍ മെഷീന്‍ നല്‍കുകയും ചെയ്തു. സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസറായ ആര്‍ എന്‍ അന്‍സാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ലൈജു സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ. കെ. സത്താര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ റീജണല്‍ പ്രോഗ്രാം കോഡിനേറ്റര്‍ ശ്രീചിത്ത് എസ്, കൊയിലാണ്ടി ക്ലസ്റ്റര്‍ കോഡിനേറ്റര്‍ കെ. പി. അനില്‍ കുമാര്‍, വടകര ക്ലസ്റ്റര്‍ കോഡിനേറ്റര്‍ ഷാജി എന്നിവര്‍ ആശംസ പറഞ്ഞു. എം പി ടി എ ചെയര്‍ പേഴ്‌സണ്‍ ജെദീറ ഫര്‍സാന, വയനാടിനായി കൈകോര്‍ത്ത് എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍
ഗവണ്‍മെന്റ്മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍ എസ്എസ് വിദ്യാര്‍ത്ഥികളാണ് വയനാട് ചൂരല്‍മലദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്ക് പുനരധിവാസത്തിനായി എന്‍എസ്എസ് നിര്‍മ്മിച്ചു നല്‍കുന്ന 150 വീടിനായി 25000 രൂപ സംഭാവന ചെയ്തത്.
സ്‌ക്രാപ്പ് ചാലഞ്ച് നടത്തിയും സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ് നടത്തിയും സ്‌കൂളിലെ വിശേഷ ദിവസങ്ങളില്‍ തട്ടുകട നടത്തിയുമാണ് ഇതിനായുള്ള തുക സമാഹരിച്ചത്. കൂടാതെ എന്‍എസ്എസിന്റെ കര്‍മ്മപദ്ധതിയായ ”ഉപജീവന”ത്തിന്റെ ഭാഗമായി എന്‍എസ്എസ് യൂണിറ്റിന്റെ പങ്കാളിത്തഗ്രാമമായ കൊയിലാണ്ടി മുനിസിപ്പാലിറ്റിയില്‍ പെട്ട 38 ആം വാര്‍ഡിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബത്തിന് ജീവിതോപാധിയായി ഒരു തയ്യല്‍ മെഷീന്‍ നല്‍കുകയും ചെയ്തു.
സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസറായ ആര്‍. എന്‍. അന്‍സാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ലൈജു സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് സത്താര്‍ കെ. കെ. അധ്യക്ഷം വഹിച്ച ചടങ്ങില്‍ റീജണല്‍ പ്രോഗ്രാം കോഡിനേറ്റര്‍ ശ്രീചിത്ത് എസ്, കൊയിലാണ്ടി ക്ലസ്റ്റര്‍ കോഡിനേറ്റര്‍ കെ. പി. അനില്‍ കുമാര്‍, വടകര ക്ലസ്റ്റര്‍ കോഡിനേറ്റര്‍ ഷാജി എന്നിവര്‍ ആശംസ പറഞ്ഞു. എം പി ടി എ ചെയര്‍ പേഴ്‌സണ്‍ ജെദീറ ഫര്‍സാന, എം പി ടി എ വൈസ് ചെയര്‍ പേഴ്‌സണ്‍ ജസീറ പി ടി എ അംഗം മുനീര്‍, എന്‍ എസ് എസ് ലീഡര്‍ നവനീത, പ്രോഗ്രാം ഓഫീസര്‍ഫൗസിയ എന്നിവര്‍ സംസാരിച്ചു.