പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണിന് തീപിടിച്ചു; യുവാവിന് പരിക്ക്
കോഴിക്കോട്: പോക്കറ്റിലിട്ടിരുന്ന സ്മാര്‍ട്‌ഫോണിന് തീപിടിച്ച് യുവാവിന് പരിക്ക്. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശി ഫാരിസ് റഹ്‌മാനാ(23)ണ് പരിക്കേറ്റത്. റിയല്‍മി 8 സ്മാര്‍ട്‌ഫോണിനാണ് തീപിടിച്ചത്.
ഇന്നു രാവിലെ ഏഴിനാണ് സംഭവം. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ താല്‍കാലിക ജീവനക്കാരനാണ് ഫാരിസ്. ഈ ഫോൺ രണ്ടു വര്‍ഷമായി ഉപയോഗിക്കുന്നുണ്ടെന്ന് ഫാരിസ് പറഞ്ഞു.
ഫോണ്‍ ചൂടാകുന്ന പ്രശ്‌നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ അഞ്ചാറ് മാസങ്ങള്‍ക്ക് മുമ്പ് ഫോണിന്റെ ഡിസ്‌പ്ലേ മാറ്റിയിരുന്നു. തീപിടിച്ച ഉടന്‍തന്നെ ഫാരിസ് തന്റെ പാന്റ് ഊരി എറിയുകയായിരുന്നു. ഇതിനിടെയാണ് കാലിന് പൊള്ളലേറ്റത്. ഫോണിന്റെ ബാറ്ററിയും ബാക്കും പൂര്‍ണമായും കത്തി നശിച്ചു. വസ്ത്രത്തിനും തീപിടിച്ചു. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടി.


