എക്‌സ്റ്റേണൽ ക്വാളിറ്റി മോണിറ്റർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെട്ട പ്രവൃത്തികളുടെ ഗുണനിലവാര പരിശോധന നടത്തുന്നതിന് എക്‌സ്റ്റേണൽ ക്വാളിറ്റി മോണിറ്റർമാരുടെ പാനലിലേക്കു താല്പര്യപത്രം ക്ഷണിച്ചു.

അപേക്ഷകർ സർക്കാർ സർവീസിൽ നിന്നു വിരമിച്ച സൂപ്രണ്ടിങ് എഞ്ചിനീയർമാർ ആയിരിക്കണം. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാത്ത കാലയളവിൽ സേവനമനുഷ്ടിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് റോഡ് നിർമ്മാണ പ്രവൃത്തികളിൽ പ്രവർത്തി  പരിചയമുണ്ടായിരിക്കേണ്ടതും സേവനകാലയളവിൽ ശിക്ഷാ നടപടികൾക്ക് വിധേയരായിട്ടുണ്ടാകാൻ പാടില്ലാത്തതുമാണ്.

താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്നതിന് സേവനമനുഷ്ടിച്ച വകുപ്പിലെ എക്‌സിക്യൂട്ടീവ് എഞ്ചിനിയർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രം എന്നിവ സഹിതം Irrp.celsgd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷകന്റെ ഉയർന്ന പ്രായപരിധി 70 വയസ്സ് കവിയരുത്.  ക്വാളിറ്റിമോണിറ്റർമാർക്കുള്ള ഓണറേറിയം, യാത്രാബത്ത തുടങ്ങിയവ ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾക്കു വിധേയമായിരിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15.

അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി നീട്ടി

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ഫെബ്രുവരി 2025 സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ സ്വീകരിക്കുന്നതിനുള്ള തീയതി ദീർഘിപ്പിച്ചു. ഗവ ഐ ടി ഐ ആറ്റിങ്ങലിൽ 2019-2021 ൽ അഡ്മിഷൻ നേടിയ രണ്ടു വർഷ ട്രേഡുകളിലെ രണ്ടാം വർഷ ട്രെയിനികൾ2020 മുതൽ 2023 വരെ ഒരു വർഷ രണ്ടു വർഷ ട്രേഡുകളിൽ അഡ്മിഷൻ നേടിയ ട്രെയിനികൾ എന്നിവരിൽ റഗുലർ പരീക്ഷ എഴുതി പരാജയപ്പെട്ട ട്രെയിനികൾക്ക് അപേക്ഷിക്കാം. യോഗ്യരായ ട്രെയിനികൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഫെബ്രുവരി 9 ന് വൈകിട്ട് 5 ന് മുൻപ് പ്രിൻസിപ്പാൾ മുൻപാകെ ഹാജരായി പരീക്ഷ എഴുതാനുള്ള അവസരം പ്രയോജനപ്പെടുത്തണം.

ഹ്രസ്വകാല കോഴ്സിന് അപേക്ഷ ക്ഷണിച്ചു

       ഗവ. അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്) കളമശ്ശേരിയൽ ഫെബ്രുവരി അവസാനവാരം ആരംഭിക്കുന്ന ഓപ്പറേഷൻ ആന്റ് മെയിന്റനൻസ് ഓഫ് മറൈൻ ഡീസൽ എഞ്ചിൻസ് എന്ന മൂന്ന് മാസം ദൈർഘ്യമുള്ള ഗവ. അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു. അപേക്ഷകൾ കളമശ്ശേരി ഐ.ടി.ഐ  ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഗവ. എ.വി.ടി.എസ് കളമശ്ശേരിയിൽ നേരിട്ട് നൽകാവുന്നതാണ്. ഐ.ടി.ഐ ട്രേഡുകളായ മെക്കാനിക് മോട്ടോർ വെഹിക്കിൾ, മെക്കാനിക് ഡീസൽ എന്നിവ പാസായവർക്കോ മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2557275, 9947139223 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!