റേഷന്‍ കടകള്‍ കാലി – അരിയെവിടെ സര്‍ക്കാരെ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുന്നില്‍ കോണ്‍ഗ്രസ്സ് പ്രതിഷേധ ധര്‍ണ്ണ

കൊയിലാണ്ടി: റേഷൻ സംവിധാനം അടിമറിച്ചതിനെതിരെ, റേഷൻ കടകൾ കാലി – അരിയെവിടെ സർക്കാരെ എന്ന മുദ്രാവാക്യവുമായി കോൺഗ്രസ്സ് നേതൃത്വത്തിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. കെ. പി. സി. സി മെമ്പർ കെ. രാമചന്ദ്രൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു.

കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് എൻ. മുരളീധരൻ തൊറോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ. പി. സി. സി മെമ്പർമാരായ പി. രത്നവല്ലി ടീച്ചർ, മഠത്തിൽ നാണു മാസ്റ്റർ, സി. സി. സി. ജനറൽ സെകട്ടറിമാരായ കെ. അശോകൻ മാസ്റ്റർ, അഡ്വ. കെ. വിജയൻ, രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിററി പ്രസിഡണ്ടുമാരായ കെ. ടി. വിനോദൻ, കെ. പി. രാമചന്ദ്രൻ മാസ്റ്റർ, വി. ടി. സുരേന്ദ്രൻ, കെ. പി. വിനോദ് കുമാർ, ഇ. എം. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

രജീഷ് വെങ്ങളത്ത് കണ്ടി, അരുൺ മണമൽ, വി. പി. പ്രമോദ്, ഷബീർ എളവന ക്കണ്ടി, അനിൽ പാണലിൽ, ചെറുവക്കാട്ട് രാമൻ, ഉണ്ണികൃഷ്ണൻ കളത്തിൽ, കെ. വി. റീന, കെ. എം. ഉണ്ണികൃഷ്ണൻ, സി. പി. മോഹനൻ, കെ. എം. സുമതി, മോഹനൻ നമ്പാട്ട്, ഷീബ അരീക്കൽ, പി. പി. നാണി, എം. പി. ഷംനാസ് എന്നിവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!