രാഷ്ട്ര നിർമ്മാണത്തിൽ സ്ത്രീകളെ എങ്ങനെ പങ്കാളിയാക്കണമെന്നതിന് കേരളം രാജ്യത്തിന് നൽകിയ മാതൃകയാണ് കുടുംബശ്രീ സംവിധാനം; ഇ. എസ്. ബിജിമോൾ

മേപ്പയ്യൂര്‍: രാഷ്ട്ര നിർമ്മാണത്തിൽ സ്ത്രീകളെ എങ്ങനെ പങ്കാളിയാക്കണമെന്നതിന് കേരളം രാജ്യത്തിന് നൽകിയ മാതൃകയാണ് കുടുംബശ്രീ സംവിധാനം ഇ. എസ്. ബിജിമോൾ  മേപ്പയ്യൂര്‍ ഫെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ നടന്ന വനിത സെമിനാറില്‍ സംസാരിക്കുകയായിരുന്നു. ലിംഗനീതിയും സാമൂഹ്യ നീതിയും നടപ്പിലാവുമ്പോള്‍ മാത്രമെ ജനാധിപത്യ രാജ്യം എന്ന ആശയം പൂര്‍ണമാവുകയുള്ളൂ. അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നതുകൊണ്ട് മാത്രമാണ് ഭരണതലത്തില്‍ സ്ത്രീകള്‍ ഉയര്‍ന്നു വരാത്തത് എന്നും ബിജിമോള്‍ പറഞ്ഞു.

‘ലിംഗ സമത്വം, സാമൂഹ്യനീതി, ജനാധിപത്യം’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എന്‍. കെ. രാധ ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. പി. ശോഭ അധ്യക്ഷത വഹിച്ചു. പി. സി. കവിത മോഡറേറ്ററായി. ഡോ. സ്മിത പന്ന്യന്‍, ഡോ. ആര്‍. എ. അപര്‍ണ, ഇ. ശ്രീജയ, മിനി അശോകന്‍ എന്നിവര്‍ സംസാരിച്ചു. 17 വാര്‍ഡുകളില്‍ നിന്നുമുള്ള കുടുംബശ്രീ അംഗങ്ങള്‍ വിവിധ കാലാ പരിപാടികള്‍ അവതരിപ്പിച്ചു.

മേപ്പയ്യൂര്‍ ഫെസ്റ്റില്‍ നാളെ (വെള്ളി) > വൈകീട്ട് 5 മണിക്ക് സാഹിത്യ സെമിനാര്‍- ‘എം. ടി. എഴുത്തിന്റെ ആത്മാവ്’. രാത്രി 7 മണിക്ക് നാടകീയ നൃത്ത ശില്‍പവും 8 മണിക്ക് സ്‌കൂള്‍ ഫെസ്റ്റും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!