ദര്‍ഘാസ് ക്ഷണിച്ചു
ദര്‍ഘാസ് ക്ഷണിച്ചു
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ മൂന്ന് പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 17 വൈകീട്ട് അഞ്ച് മണിവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് www.etenders.kerala.gov.in. ഫോണ്‍ – 049622590232.
മണിനാദം 2025 നാടന്‍ പാട്ട് മത്സരത്തില്‍ പങ്കെടുക്കാം
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നാടന്‍ പാട്ട് കലാകാരന് കലാഭവന്‍ മണിയുടെ സ്മരാണാര്‍ത്ഥം നടത്തുന്ന നാടന്‍ പാട്ട് മത്സരത്തില്‍ ജില്ലയില്‍ അഫിലിയേറ്റു ചെയ്തിട്ടുള്ള യൂത്ത്/യുവതി/യുവ ക്ലബ്ബുകള്‍ക്ക് പങ്കെടുക്കാം. ഒരു ടീമിന് പരമാവധി 10 പേരെ പങ്കെടുപ്പിക്കാം. 10 മിനിറ്റ് സമയമാണ് മത്സരത്തിന് പരമാവധി അനുവദിക്കുക. പിന്നണിയില്‍ മുന്‍കൂട്ടി റെക്കോഡ് ചെയ്ത മ്യൂസിക്ക് അനുവദിക്കില്ല. ജില്ലാതല മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 25000, 10000, 5000 രൂപ വീതവും സംസ്ഥാനതല മത്സരങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 1,00000, 75,000, 50,000 രൂപ വീതവും സമ്മാനത്തുക ലഭിക്കും. പ്രായപരിധി 18- 40 വയസ്സ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി: ഫിബ്രുവരി 15. ഫോണ്‍: 04952373371, 9605098243, 8138898124
ഇ-ടെന്‍ഡര്‍
മേലടി ബ്ലോക്ക് പഞ്ചായത്ത്- അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന അഞ്ച് പൊതുമരാമത്ത് പ്രവൃത്തികളുടെ ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഇ-ടെന്‍ഡര്‍ അവസാനിക്കുന്ന തീയ്യതി ഫെബ്രുവരി 10. ഫോണ്‍ – 0496 2602031.
ട്രസ്റ്റി നിയമനം
കോഴിക്കോട് ബിലാത്തിക്കുളം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേയ്ക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി 17 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാഫോറം www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിലും മലബാര്‍ ദേവസ്വം ബോര്‍ഡ് ഓഫീസുകളിലും ലഭ്യമാണ്. ഫോണ്‍ – 0495 2374547.
ട്രസ്റ്റി നിയമനം
വയനാട് ജില്ല, വൈത്തിരി താലൂക്ക് കുറുങ്ങാലൂര്‍ മഹാശിവ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ട്രസ്റ്റികളായി നിയമിക്കുന്നതിന് ഹിന്ദുമതധര്‍മ്മ സ്ഥാപന നിയമപ്രകാരം അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി 15-ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ – 0495 2374547.
കെല്‍ട്രോണില്‍ അക്കൗണ്ടിംഗ് കോഴ്സുകള്‍
കെല്‍ട്രോണില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്റ്റ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷന് ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന് അക്കൗണ്ടിംഗ് (എട്ട് മാസം) കമ്പ്യൂട്ടറൈസ്റ്റ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (മൂന്ന് മാസം) ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിംഗ് (ആറ് മാസം) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/പ്ലസ് ടു/ഡിഗ്രി കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ – 9072592416, 9072592412.