പെൻഷൻ പരിഷ്കരണ, ക്ഷേമാശ്വാസ കൂടിശ്ശികകൾ അനുവദിക്കണം
കൊയിലാണ്ടി: പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷേമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ പന്തലായനി നോർത്ത് യൂനിറ്റ് വാർഷിക സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഡോ.മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു.
സി. രാമകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സി. അപ്പുക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ടി. എം. സുധാകരൻ പ്രവർത്തന റിപ്പോർട്ടും കെ. പി. രവീന്ദ്രൻ വരവ് ചെലവ് കണക്കും സംസ്ഥാന കൗൺസിൽ അംഗം പി. സുധാകരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെ. സുകുമാരൻ, ശ്രീധരൻ അമ്പാടി, വിജയഭാരതി, ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
ഡോക്ടറേറ്റ് നേടിയ മോഹനൻ നടുവത്തൂരിനെ സമ്മേളനം അനുമോദിച്ചു. പുതിയ ഭാരവാഹികളായി സി. രാമകൃഷ്ണൻ (പ്രസിഡണ്ട്), ടി. എം സുധാകരൻ (സെക്രട്ടറി), കെ. പി. രവീന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.