രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവരെ പേരാമ്പ്ര ഫയര്‍ഫോഴ്‌സ് ആദരിച്ചു
പേരാമ്പ്ര: അടയ്ക്ക പറിയ്ക്കുന്നതിനിടയില്‍ മിഷീനില്‍ കാല്‍കുടുങ്ങി തലകീഴായ് വീണ് അപകടത്തില്‍ പെട്ടയാളെ രക്ഷിക്കുന്നതില്‍ സമയോചിതമാതും രക്ഷാദൗത്യത്തിന് സഹായകരവുമായ പ്രവര്‍ത്തനം നടത്തിയ നാട്ടുകാരായ റിജേഷ് കടിയങ്ങാട്, മുനീര്‍ മലയില്‍ , റിയാസ് നാഗത്ത് എന്നിവരെ പേരാമ്പ്ര അഗ്നിരക്ഷാസേന നിലയത്തില്‍ വെച്ച് സ്റ്റേഷന്‍ ഓഫീസ്സര്‍ സി പി ഗിരീശന്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു .
അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പി സി പ്രേമന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സീനിയര്‍ ഫയര്‍&റെസ്ക്യു ഓഫീസ്സര്‍ കെ ടി റഫീക്ക് ,ചങ്ങരോത്ത് പഞ്ചായത്ത് പതിനാലാം വാര്‍ഡ് മെമ്പര്‍ ഇസ്മയില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ജീവന്‍ രക്ഷാപ്രവര്‍ത്തനത്തിലെ Golden Hour ന്‍റെ പ്രാധാന്യത്തെ കുറിച്ചു, നടത്തേണ്ട പ്രാഥമിക പ്രവര്‍ത്തനങ്ങളെ കുറിച്ചു സ്റ്റേഷന്‍ ഔഫീസ്സര്‍ ചടങ്ങില്‍ വിശദീകരിച്ചു. ഫയര്‍&റെസ്ക്യു ഓഫീസ്സര്‍ അഭിലജ്പത് ലാല്‍ ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി .