സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: 10 വരെ അപേക്ഷിക്കാം

സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: 10 വരെ അപേക്ഷിക്കാം

കേരള സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദംബിരുദാനന്തര ബിരുദംപ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് (മുസ്ലീംക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും)സിഖ്ബുദ്ധജൈനപാഴ്‌സി) ജനസംഖ്യാനുപാതികമായി 2024-25 സാമ്പത്തിക വർഷം നൽകുന്നതിലേയ്ക്കായി സി.എച്ച്.മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ഹോസ്റ്റൽ സ്‌റ്റൈപന്റ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10 വരെ നീട്ടി.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ  മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിനികൾക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ/എൻജിനിയറിങ് കോളേജുകളിൽ പഠിക്കുന്നവർക്കും സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. ഒരു വിദ്യാർത്ഥിനിക്ക് സ്‌കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്‌റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന്  അപേക്ഷിക്കാം.  ബിരുദത്തിന് 5000 രൂപയുംബിരുദാനന്തര ബിരുദത്തിന് 6000 രൂപയുംപ്രൊഫഷണൽ കോഴ്‌സിന് 7000 രൂപയുംഹോസ്റ്റൽ സ്‌റ്റൈപ്പന്റ് ഇനത്തിൽ 13,000 രൂപയുമാണ് സ്‌കോളർഷിപ്പ് തുകയായി അനുവദിക്കുന്നത്.   ആദ്യ വർഷങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ പോയവർക്കും ഇപ്പോൾ പഠിക്കുന്ന വർഷത്തേയ്ക്ക് അപേക്ഷിക്കാം. അപേക്ഷകർ യോഗ്യതാ പരീക്ഷയിൽ 50%-ൽ കുറയാത്ത മാർക്ക് നേടിയിരിക്കണം. കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്‌കോളർഷിപ്പിനായി തെരഞ്ഞെടുക്കുന്നത്.  കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത് (ബി.പി.എൽ-കാർക്ക് മുൻഗണന). അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക്/ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.  www.minoritywelfare.kerala.gov.in ലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേനയോ ഓൺലൈനായി അപേക്ഷിക്കാം.  ഓൺലൈൻ അപേക്ഷയുടെ ഫീൽഡുകൾ പൂർണമായി പൂരിപ്പിച്ച് നിർദ്ദിഷ്ട രേഖകൾ upload ചെയ്ത് പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും നിശ്ചിത തീയതിക്കുളളിൽ സ്ഥാപനമേധാവിയ്ക്ക് സമർപ്പിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: 0471 2300524, 0471-2302090, 0471-2300523.

അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഫെബ്രുവരി 6 ന് വൈകുന്നേരം ന്  മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ www.asapkerala.gov.in/careers/ ൽ ലഭിക്കും

ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി (സ്‌പോർട്‌സ്) സ്‌കൂളിൽ തുടങ്ങുന്ന സ്‌കിൽ ഡവലപ്പ്‌മെന്റ് സെന്ററിൽ എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ കോഴ്‌സിലേക്ക് ലാബ് ഉപകരണങ്ങൾ, ടൂൾസ് എന്നിവ പർച്ചേസ് ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 10 ന് 12 വരെ ടെണ്ടറുകൾ സ്വീകരിക്കും. ഫോൺ : 04972712921, 9847401929

ക്വട്ടേഷൻ ക്ഷണിച്ചു

ഗവ. ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ 2024-25 പ്ലാൻ ഫണ്ടിൽ നിന്നും ഫിസിക്കൽ എജുക്കേഷൻ വിഭാഗത്തിലെ ജിം ഉപകരണങ്ങൾ പെയിന്റ് ചെയ്യുന്നതിനും സ്പോർട്സ് ഉപകരണങ്ങൾ വാങ്ങിക്കുന്നതിനും വ്യത്യസ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫെബ്രുവരി 15 ന് വൈകിട്ട് അഞ്ച് വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 0490 2346027

കെൽട്രോൺ കോഴ്സുകൾക്ക് അപേക്ഷിക്കാം

കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ ഗവ അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പിജിഡിസിഎ, ഡിസിഎ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്നോളജി, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, വേഡ് പ്രോസസ്സിങ്ങ് ആൻഡ് ഡാറ്റാ എൻട്രി, ഓഫീസ് ഓട്ടോമേഷൻ എന്നിവയാണ് കോഴ്സുകൾ. വിവരങ്ങൾക്ക് തളിപ്പറമ്പ് കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടാം. ഫോൺ: 04602205474, 0460 2954252

കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ പ്രവേശനം

കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിംഗ് (അഞ്ച് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ടാലി-തിയറി (മൂന്ന് മാസം), മൈക്രോസോഫ്റ്റ് ഓഫീസ് (മൂന്ന് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ടാലി (രണ്ട് മാസം), ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി (നാല് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സിസിടിവി (രണ്ട് മാസം), മൈക്രോസോഫ്റ്റ് എക്‌സൽ (ഒരു മാസം) എന്നിവയാണ് കോഴ്‌സുകൾ. ഫോൺ: 0497 2835987

താൽക്കാലിക നിയമനം

കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഡിഎച്ച്ക്യൂ ക്യാമ്പിൽ ക്യാമ്പ് ഫോളോവർ തസ്തികയിൽ നിലവിലുള്ള മൂന്ന് (ധോബി-ഒന്ന്, കുക്ക്-രണ്ട്) ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നു. മുൻപരിചയമുള്ളവർ ഫെബ്രുവരി ആറിന് രാവിലെ 10.30ന് അസ്സൽ തിരിച്ചറിയൽ രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം മാങ്ങാട്ടുപറമ്പിലുള്ള റൂറൽ പോലീസ് ആസ്ഥാനത്ത് കൂടിക്കാഴ്ചക്ക് എത്തണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!