അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്ക് അപേക്ഷിക്കാം.

ഫെബ്രുവരി 6 ന് വൈകുന്നേരം ന്  മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ www.asapkerala.gov.in/careers/ ൽ ലഭിക്കും.

പ്രോജക്ട് റിസർച്ച് സയന്റിസ്റ്റ് ഒഴിവ്

       തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ മെഡിക്കൽ ജനറ്റിക്സ് വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ- നാഷണൽ രജിസ്ട്രി ഫോർ റെയർ ആൻഡ് ഇൻഹെറിറ്റഡ് ഡിസോർഡേഴ്സ് ’ പ്രോജക്ടിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. എം.എസ്‌സി ഡിഗ്രി ഇൻ ലൈഫ് സയൻസ് (ഇന്റഗ്രേറ്റഡ് പി.ജി ഡിഗ്രി ഉൾപ്പെടും) അല്ലെങ്കിൽ അംഗീകൃത എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. 56,000 രൂപയും 20 ശതമാനം എച്ച് ആർ എയും വേതനമായി ലഭിക്കും.

മേൽപ്പറഞ്ഞ യോഗ്യതയുള്ളവർ ജനന തീയതി വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, മേൽ വിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 17ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

അഭിമുഖ പരീക്ഷ 5, 6 തീയതികളില്‍

കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ പിടിഎച്ച്എസ്ടി മലയാളം, കാറ്റഗറി നം. 444/23) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും അസ്സല്‍ പ്രമാണ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖ പരീക്ഷ കേരള പി എസ് സി കോഴിക്കോട് ജില്ലാ ഓഫീസില്‍ ഫെബ്രുവരി അഞ്ച്, ആറ് തീയതികളില്‍ നടത്തും.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയക്കില്ല. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്തു ആവശ്യമായ രേഖകള്‍ സഹിതം നിശ്ചിത സമയത്ത് അഭിമുഖ പരീക്ഷക്കായി എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ പരിഷ്‌കരിച്ച കെ-ഫോം (അനുബന്ധം-28) പിഎസ് സി വെവെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഹാജരാക്കണം. ഫോണ്‍: 0495-2371971.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!