അപേക്ഷാ തീയതി നീട്ടി

കേന്ദ്ര സർക്കാർ സ്ഥാപനമായ അലിഗഢ് മുസ്ലിം സർവകലാശാല മലപ്പുറം സെന്ററിൽ 2025-26 അധ്യയന വർഷത്തേക്കുള്ള പഞ്ചവത്സര ബിഎ എൽഎൽബി കോഴ്സിന് അപേക്ഷിക്കുവാനുള്ള തീയതി 2025 ഫെബ്രുവരി 7 വരെ നീട്ടി. അലിഗഢ് സർവകലാശാല നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷിക്കാനുള്ള പ്രായപരിധി ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾക്ക് കോഴിക്കോട് പരീക്ഷാ കേന്ദ്രത്തിൽ പ്രവേശന പരീക്ഷ എഴുതാം. പ്ലസ്ടു പൂർത്തീകരിച്ചവർക്കും ഈ വർഷം അവസാന പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.

മലപ്പുറം ക്യാമ്പസിൽ അഡ്മിഷൻ ലഭിക്കാനായി ആപ്ലിക്കേഷൻ സമയത്ത് AMU മലപ്പുറം സെന്ററിന് മുൻഗണന നൽകുക. വിശദവിവരങ്ങൾക്ക് : www.amucontrollerexams.com, ഫോൺ :  04933 229299, 9778100801, 9995474788.

ഒക്യുപ്പേഷനല്‍ തെറാപ്പിസ്റ്റ് നിയമനം

കോഴിക്കോട് ഇംഹാന്‍സിലേക്ക് ഒക്യുപ്പേഷനല്‍ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത – ബാച്ചിലര്‍ ഇന്‍ ഒക്യുപ്പേഷണല്‍ തെറാപ്പി. പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

അപേക്ഷകള്‍ ഫെബ്രുവരി 10 ന് വൈകീട്ട് അഞ്ചിനകം സൂപ്രണ്ട് ഇംഹാന്‍സ്, മെഡിക്കല്‍ കോളോജ് (പി.ഒ) 673008 എന്ന വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് www.imhans.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അധ്യാപക ഒഴിവ്

കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയാറാക്കുന്നതിനുളള അഭിമുഖം ഫെബ്രുവരി 10ന് നടക്കും. പിജിടി (ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്) ടിജിടി (ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്,സോഷ്യല്‍ സയന്‍സ്,സംസ്‌കൃതം, കണക്ക് ) പ്രൈമറി ടീച്ചര്‍ , പ്രീ-പ്രൈമറി ടീച്ചര്‍ (ബാലവാടിക), കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, നഴ്‌സ്  അഭിമുഖം ഫെബ്രുവരി 10ന് രാവിലെ ഒമ്പത് മുതലും ഇന്‍സ്ട്രക്ടര്‍ (യോഗ, സ്‌പോര്‍ട്‌സ്, ആര്‍ട്ട്, വര്‍ക്ക് എക്‌സ്പീരിയന്‍സ്, മ്യൂസിക്) കൗണ്‍സിലര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, മലയാളം ടീച്ചര്‍ തസ്തികകളില്‍  ഫെബ്രുവരി 10ന് ഉച്ചയ്ക്ക് ഒന്നുമുതലും നടത്തുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റ്, ഒരു സെറ്റ് കോപ്പി, തിരിച്ചറിയല്‍ രേഖ, ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. വെബ്‌സൈറ്റ് :www.chenneerkara.kvs.ac.in
ഫോണ്‍ : 0468 2256000.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!