മുതുകുന്ന് മലയില്‍ മണ്ണെടുപ്പ് തടയാനെത്തിയ നാല്‍പ്പതോളം സമരസമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി
അരിക്കുളം – നൊച്ചാട് പഞ്ചായത്തുകളില്‍ വ്യാപിച്ചു കിടക്കുന്ന മുതുകുന്ന് മലയില്‍ മണ്ണെടുപ്പ് തടയാനെത്തിയ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ ഉള്‍പ്പെടെ നാല്‍പ്പതോളം സമരസമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. പേരാമ്പ്ര ഡിവൈ.എസ്.പി. വി.വി. ലതീഷിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ സി. ഐ, പേരാമ്പ്ര സി. ഐ. കൂരാച്ചുണ്ട് സി.ഐ, ബാലുശ്ശേരി സി.ഐ എന്നിവരടക്കം വന്‍ പോലീസ് സന്നാഹത്തോടെയെത്തിയാണ് മലയില്‍ എത്തിയത്.
മണ്ണെടുപ്പ് തടയാനെത്തിയ സമരസമിതി പ്രവര്‍ത്തകരെയും അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ മാസ്റ്റര്‍, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരിക്കണ്ടി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.അഭിനീഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ നിഷ എം. കെ, ഗീത നന്ദനം എന്നിവരെ മേപ്പയൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.