പട്ടികജാതി പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത്: ആദ്യദിനം 48 പരാതികൾ പരിഗണിച്ചു

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന പരാതി പരിഹാര അദാലത്തിൻ്റെ ആദ്യദിവസം 48 പരാതികൾ പരിഗണിച്ചു. ഇതിൽ 34 പരാതികൾ തീർപ്പാക്കി. 14 പരാതികൾ തുടർനടപടികൾക്കായി മാറ്റിവെച്ചു. 12 പുതിയ പരാതികളാണ് വെള്ളിയാഴ്ച അദാലത്തിൽ ലഭിച്ചത്. അദാലത്ത് ഇന്നും (ഫെബ്രുവരി 01) തുടരും.

പട്ടികജാതി പട്ടികഗോത്ര വര്‍ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുള്ളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍ പരാതിക്കാരെയും പരാതി എതിര്‍ കക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കേട്ടാണ് പരാതികള്‍ പരിഹരിക്കുന്നത്. പുതിയ പരാതികളും സ്വീകരിക്കും.

കമ്മീഷന്‍ അധ്യക്ഷൻ ശേഖരന്‍ മിനിയോടന്‍, അംഗം ടി.കെ വാസു എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!