ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ്

 

പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ മറ്റ് പാരാമെഡിക്കൽ  കോഴ്‌സുകൾക്ക് 2024-25 വർഷത്തെ സർക്കാർ / സ്വാശ്രയ കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലെ സീറ്റുകളിലേക്കുമുള്ള ഓൺലൈൻ രജിസ്‌ട്രേഷനും അലോട്ട്‌മെന്റും ജനുവരി 31 ന് ഉച്ചയ്ക്ക് 2 മണി വരെ നടത്തും.

പങ്കെടുക്കുവാൻ താത്പര്യമുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷകർ പുതിയതായി കോളേജ് / കോഴ്‌സ് ഓപ്ഷനുകൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ കൂടി സമർപ്പിക്കണം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കുന്നതല്ല. മുൻ അലോട്ട്‌മെന്റുകൾ വഴി പ്രവേശനം ലഭിച്ചവർ നിർബന്ധമായും പുതിയ തീയതിയിലുള്ള നിരാക്ഷേപപത്രം ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ ജനുവരി 31 ന് വൈകിട്ട് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471-2560363, 364.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!