ബഹ്റിൻ കെ എം സി സി ഓർമ്മത്തണൽ സ്നേഹസംഗമം നടത്തി
കൊയിലാണ്ടി: നീണ്ട വർഷങ്ങൾ ബഹ്റിനിൽ പ്രവാസ ജീവിതം നയിച്ച് നാട്ടിൽ തിരിച്ചെത്തിയ കെ എം സി സി യുടെ പഴയ കാല നേതാക്കൻമാരുടെ കൂട്ടായ്മയായ ഓർമ്മത്തണലിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയവും മഹത്തരവുമാണെന്ന് കെ എം സി സി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി പാറക്കട്ട കൊയിലാണ്ടി സി. എച്ച്. ഓഡിറ്റോറിയത്തിൽ സ്നേഹസംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ധേഹം.
പ്രസിഡണ്ട് പി. വി. താജുദ്ദീൻ വളപട്ടണം ആദ്ധ്യക്ഷം വഹിച്ചു, ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി, ട്രഷറർ അബ്ദുല്ലക്കോയ കണ്ണങ്കടവ്, പുതുപ്പള്ളി കുഞ്ഞിപ്പ, ഒഞ്ചിയം ഉസ്മാൻ, നിസാർ കാഞ്ഞിരോളി, കെ. കെ. മമ്മി മൗലവി, ഖാദർമുണ്ടേരി, യൂസുഫ് കൊയിലാണ്ടി, സി. എച്ച്. മുസ്തഫ കാഞ്ഞങ്ങാട്, മൊയ്തീൻ പേരാമ്പ്ര, ആവള അമ്മദ്, സി. കെ. അബ്ദുല്ലക്കുട്ടി, ടിപ്പ്ടോപ്പ് ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു. ഫെബ്രുവരിയില്‍ പുറത്തിക്കുന്ന സുവനീറിന്റെ പ്രകാശനം വിപുലമായ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു.