ക്ലാസ് കാപ്പാടിൻ്റെ ആഭിമുഖ്യത്തിൽ എം ടി അനുസ്മരണം നടന്നു

ചേമഞ്ചേരി : കാപ്പാട് പ്രദേശത്തെ എഴുത്തുകാരുടെയും സാഹിത്യ പ്രേമികളുടെയും കൂട്ടായ്മയായ ക്ലാസ് കാപ്പാടിന്റെ ആഭിമുഖ്യത്തില്‍ എം ടി അനുസ്മരണം നടന്നു.

കാപ്പാട് ദിശയില്‍ വെച്ച് നടന്ന പരിപാടിസാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ സാന്നിദ്ധ്യവും കഥാകൃത്തും ഗ്രന്ഥകാരനുമായ ഡോക്ടര്‍ അബൂബക്കര്‍ കാപ്പാട് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ പി പി മൂസ അധ്യക്ഷത വഹിച്ചു. സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ എന്‍ പി അബ്ദുല്‍ സമദ് മാസ്റ്റര്‍ പൂക്കാട് അനുസ്മരണപ്രഭാഷണം നടത്തി. വി മുഹമ്മദ് ഷരീഫ് മാസ്റ്റര്‍, സജീവന്‍ ജെ. പി വികാസ്, അഷ്റഫ് മാസ്റ്റര്‍, ഉമ്മര്‍ കളത്തില്‍, നാസര്‍ കാപ്പാട്, അശ്വതി, മനോജ് കാപ്പാട്, സാദിക്ക് അവീര്‍ എന്നിവര്‍ സംസാരിച്ചു.

ദ്വയാക്ഷരത്തില്‍ അറിയപ്പെട്ട് ലോകത്തോളം വളര്‍ന്ന മലയാളത്തിന്റെ അഭിമാനമായ പ്രിയ സാഹിത്യകാരനും ഗ്രന്ഥകാരനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീ എം ടി വാസുദേവന്‍ നായര്‍ എന്ന മഹാനെക്കുറിച്ചുള്ള മരിക്കാത്ത ഓര്‍മ്മകള്‍ സദസ്സില്‍ പങ്ക് വെച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!