Wednesday, March 18, 2026

Primeedition

Real news on-time

ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവ്

ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവ്
കേരള സര്‍ക്കാറിന് കീഴിലുള്ള ധനുവച്ചപുരം ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ മലയാളം വിഷയത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ യോഗ്യതയും വയസും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ജനുവരി 29ന് രാവിലെ 11ന് കോളേജില്‍ എത്തിച്ചേരണം. വിശദ വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471-2234374.

ധനസഹായ പദ്ധതികള്‍ക്ക് ഫെബ്രുവരി 10 വരെ അപേക്ഷിക്കാം
പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കി വരുന്ന പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ബാര്‍ബര്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ നവീകരിക്കുന്നതിന് ധനസഹായം നല്‍കുന്ന ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായം, പരമ്പരാഗതമായി മണ്‍പാത്ര നിര്‍മ്മാണ തൊഴില്‍ ചെയ്തുവരുന്ന സമുദായങ്ങള്‍ക്കുള്ള ധനസഹായം, പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് പണിയായുധങ്ങള്‍ വാങ്ങുന്നതിനുള്ള ധനസഹായം എന്നീ പദ്ധതികള്‍ക്ക് 2024-25 വര്‍ഷം B-win പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 വരെ നീട്ടി.

ബി.ഫാം (ലാറ്ററല്‍ എന്‍ട്രി) കോഴ്സ്: ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താന്‍ അവസരം

സംസ്ഥാനത്തെ സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലും സ്വകാര്യ സ്വാശ്രയ ഫാര്‍മസി കോളേജുകളിലും 2024-25 വര്‍ഷത്തെ ബി.ഫാം (എല്‍.ഇ) കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു.

സാധുവായ ഓപ്ഷനുകളുള്ളവരും രണ്ടാമത്തെ അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരും അവരുടെ ഹോം പേജില്‍ ലോഗിന്‍ ചെയ്ത് ‘Option Registration’ എന്ന മെനുവില്‍ ‘Confirm’ ബട്ടണ്‍ ക്ലിക്ക് ചെയ്യേണ്ടതാണ്. ‘Online Option Confirmation’ നെ തുടര്‍ന്ന് അപേക്ഷകര്‍ക്ക് ഹയര്‍ ഓപ്ഷന്‍ പുന:ക്രമീകരിക്കാവുന്നതും ആവശ്യമില്ലാത്തവ റദ്ദാക്കാവുന്നതുമാണ്. വിദ്യാര്‍ഥികള്‍ അവരുടെ ഹോം പേജില്‍ ലഭ്യമായ ‘Confirm’ ബട്ടണില്‍ ക്ലിക്കുചെയ്ത് ഹയര്‍ ഓപ്ഷനുകള്‍ സ്ഥിരീകരിക്കാത്തപക്ഷം, അവരുടെ ഹയര്‍ ഓപ്ഷനുകള്‍ രണ്ടാംഘട്ടത്തില്‍ ലഭ്യമാകില്ല. എന്നിരുന്നാലും, നിലവിലുള്ള അലോട്ട്‌മെന്റ് നിലനിര്‍ത്തുന്നതാണ്.

ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തുന്നതിനും ഹയര്‍ ഓപ്ഷന്‍ പുന:ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ജനുവരി 25 മുതല്‍ 28 ന് വൈകിട്ട് 5 വരെ സൗകര്യമുണ്ടായിരിക്കും. നിശ്ചിത സമയത്തിനുള്ളില്‍ ഓണ്‍ലൈനായി ഓപ്ഷനുകള്‍ സ്ഥിരീകരിക്കാത്തവരെ രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കില്ല. വിശദവിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് ഇ-കൊമേഴ്സ് എന്ന വിഷയത്തിൽ ഏകദിന സംരംഭകത്വ ബോധവൽക്കരണ വർക്ക്ഷോപ്പ് സംഘടിപ്പിക്കും. സംരംഭകർക്കായി ജനുവരി 31ന് കളമശ്ശേരിയിലുള്ള കീടിന്റെ ക്യാമ്പസിലാണ് സൗജന്യ പരിശീലനം. ഫ്ലിപ്പ്കാർട്ട്, ഓപ്പൺ നെറ്റ്‌വർക്ക്‌ ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒ.എൻ.ഡി.സി), ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലെയ്സ് (ജി.ഇ.എം) വിജയിച്ച സംരംഭകന്റെ അനുഭവം പങ്കിടൽ തുടങ്ങിയ സെഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. താത്പര്യമുള്ളവർ http://kied.info/training-calender/ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി ജനുവരി 29ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2532890/ 2550322/ 9188922785.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!