കൊയിലാണ്ടി നഗരസഭ വാര്‍ഷിക പദ്ധതി രൂപീകരണം, വികസന സെമിനാറും കാനത്തില്‍ ജമീല എം എല്‍ എ ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2025 – 26 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള വികസന സെമിനാര്‍ കാനത്തില്‍ ജമീല എം. എല്‍. എ ഉദ്ഘാടനം ചെയ്തു. വരകുന്ന് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇന്ദു എസ്. ശങ്കരി വാര്‍ഷിക പദ്ധതി അവലോകനവും വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അധ്യക്ഷ കെ. എ. ഇന്ദിര കരട് പദ്ധതി വിശദീകരണവും ആസൂത്രണ സമിതി അംഗം എ. സുധാകരന്‍ വികസന കാഴ്ചപ്പാടും മുന്‍ഗണനാ ക്രമവും അവതരിപ്പിച്ചു.
ഉപാധ്യക്ഷന്‍ കെ. സത്യന്‍ സ്വാഗതവും സൂപ്രണ്ട് കെ. പി. മനോജ് കുമാര്‍ നന്ദിയും പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ കെ. ഷിജു, ഇ. കെ. അജിത്ത്, സി. പ്രജില, നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ പി. രത്‌നവല്ലി, വി. പി. ഇബ്രാഹിം കുട്ടി, കെ. കെ. വൈശാഖ്, ആസൂത്രണ സമിതി അംഗങ്ങളായ ടി. കെ. ചന്ദ്രന്‍, വി. വി. സുധാകരന്‍, എന്‍. കെ. ഭാസ്‌കരന്‍, എം. കെ. രാജന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.






