അസാപ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അസാപ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ‘അസാപ്’ കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റല്‍ ഫ്രീലാന്‍സിങ്, വെബ് ഡിസൈനിങ്, മൊബൈല്‍ ആപ്പ് ഡെവലപ്‌മെന്റ്, അക്കൗണ്ടിങ് കോഴ്സുകള്‍, അഡ്വാന്‍സ്ഡ് ടാലി, പൈത്തന്‍ പ്രോഗ്രാമിങ്, ഡെസ്‌ക്ടോപ് പബ്ലിഷിങ്, അഡ്വാന്‍സ്ഡ് എക്‌സല്‍ തുടങ്ങിയ കോഴ്‌സുകളാണ് അസാപ് ല്‍ ഉള്ളത്. വിവരങ്ങള്‍ക്ക് : https://ilike.asapkerala.in/creditlist/available-course, ഫോണ്‍ : 9495999704, 9745645295. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന സര്‍ട്ടിഫിക്കറ്റും പ്ലേസ്‌മെന്റ് അസ്സിസ്റ്റന്‍സും ലഭിക്കും.


ട്രേഡ്‌സ്മാന്‍ ഇന്റര്‍വ്യൂ
മഞ്ചേരി സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയിംഗ് വിഭാഗത്തില്‍ ട്രേഡ്‌സ്മാന്‍ തസ്തികയിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യൂവും എഴുത്തുപരീക്ഷയും നാളെ (ജനുവരി 24) രാവിലെ 10ന് നടക്കും. യോഗ്യത ഐടിഐ/ വിഎച്ച്സി/ ടിഎച്ച്എല്‍സി. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. വിവരങ്ങള്‍ക്ക് : www.gptcmanjeri.in, ഫോണ്‍: 0483 2763550.


കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍: ഫെബ്രുവരി 10 വരെ അപേക്ഷിക്കാം
കേരള മീഡിയ അക്കാദമി 2024-ലെ മാധ്യമ അവാര്‍ഡുകള്‍ക്കുള്ള എന്‍ട്രികള്‍ 2025 ഫെബ്രുവരി 10 വരെ സ്വീകരിക്കും. 2024 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.
ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി.കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍. സത്യവ്രതന്‍ അവാര്‍ഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള മീഡിയ അക്കാദമി അവാര്‍ഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള മീഡിയ അക്കാദമി അവാര്‍ഡ് എന്നിവയ്ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.
റിപ്പോര്‍ട്ടില്‍/ഫോട്ടോയില്‍ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. ഒരാള്‍ക്ക് മൂന്ന് എന്‍ട്രികള്‍ വരെ അയയ്ക്കാം. എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും അയയ്ക്കണം.

ഫോട്ടോഗ്രഫി അവാര്‍ഡിനുള്ള എന്‍ട്രികള്‍ അയക്കുമ്പോള്‍ ഒറിജിനല്‍ ഫോട്ടോ 10ഃ8 എന്ന വലിപ്പത്തിലുള്ള പ്രിന്റുകള്‍ അയയ്ക്കണം. അയയ്ക്കുന്ന കവറിനു പുറത്ത് ഏതു വിഭാഗത്തിലേയ്ക്കുള്ള എന്‍ട്രിയാണ് എന്നത് രേഖപ്പെടുത്തണം. ദൃശ്യമാധ്യമ വിഭാഗത്തിലേക്കുള്ള എന്‍ട്രികള്‍ എംപി4 ഫോര്‍മാറ്റില്‍ പെന്‍ഡ്രൈവില്‍ അയക്കണം. 25,000/ രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാക്കള്‍ക്ക് ലഭിക്കുക. സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്.

മിനി ജോബ് ഫെയര്‍
മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മിനി ജോബ് ഡ്രൈവ് ജനുവരി 25 ന് രാവിലെ 10 ന് മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. പത്താംക്ലാസ്സ് മുതല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും മറ്റു യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.
ഫോണ്‍ : 0483 2734737, 8078 428 570.

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മിനി ജോബ് ഫെയര്‍ 28ന്
കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 28ന് രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തുന്നു. എച്ച് ആര്‍ എക്‌സിക്യൂട്ടീവ്, എച്ച് ആര്‍ മാനേജര്‍, അക്കൗണ്ടന്റ്, ഡോക്യുമെന്റഷേന്‍ അസിസ്റ്റന്റ്, ജര്‍മന്‍ ട്രെയിനര്‍, കോഴ്‌സ് അഡൈ്വസര്‍, റിസപ്ഷനിസ്റ്റ്, കൗണ്‍സിലര്‍, റിലേഷന്‍സ് മാനേജര്‍ അസിസ്റ്റന്റ്, എസ്‌കലേഷന്‍ മാനേജര്‍, ഭാഷാപരിശീലക, ബിസിനസ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്, വീഡിയോ കണ്ടന്റ് ക്രിയേറ്റര്‍, റീല്‍സ് സ്‌പെഷ്യലിസ്റ്റ്, പ്രോഡക്റ്റ് ഫോട്ടോഗ്രാഫര്‍, വെബ് ഡെവലപ്പര്‍, ഗ്രാഫിക് ഡിസൈനര്‍, എസ് ഇ ഒ സ്‌പെഷ്യലിസ്റ്റ്, സോഷ്യല്‍ മീഡിയ മാനേജര്‍, സോളാര്‍ ടെക്‌നീഷ്യന്‍, വെല്‍ഡര്‍, ഹെല്‍പ്പര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് അസോസിയേറ്റ് /ഔട്ട് ബൗണ്ട് എക്‌സ്പേര്‍ട്ട്‌സ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം. പ്ലസ് ടു/ഡിഗ്രി, എം.ബി.എ, സി.എ/എ.സി.സി.എ/സി.എം.എ/ബി.കോം/എം.കോം, എം.എ ഇംഗ്ലീഷ്, എം.സി.എ/ബി.സി.എ, ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍/സോളാര്‍ എനര്‍ജി എഞ്ചിനീയറിംഗ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ്പുമായി അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!