ഉള്ളിയേരി തണ്ണീര്‍ മലയില്‍ തീപിടിച്ചു


കൊയിലാണ്ടി: ഉള്ളിയേരി പഞ്ചായത്ത് 17,18,19 വാര്‍ഡില്‍ വ്യാപിച്ചു കിടക്കുന്ന തണ്ണീര്‍ മലയില്‍ തീപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും വാഹനം എത്താത്ത സ്ഥലം ആയതിനാല്‍ ഫയര്‍ ബീറ്റര്‍ ഉപയോഗിച്ച് തീ അണയ്ക്കുകയും ചെയ്തു.
സ്റ്റേഷന്‍ ഓഫീസര്‍ മുരളീധരന്‍ സി കെ യുടെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യഓഫീസര്‍ അനൂപ് ബി.കെ,ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ രതീഷ്, ജാഹിര്‍, ജിനീഷ് കുമാര്‍, നിധിന്‍ രാജ്, ഹോം ഗാര്‍ഡ് രാമദാസ് എന്നിവരും നാട്ടുകാരും ചേര്‍ന്ന് തീ അണച്ചു.






