കിണറിനടിയില്‍ കല്ലിറക്കി പടവു ചെയ്യുന്നതിനിടയില്‍ കല്ല് വീണ് തൊഴിലാളിയ്ക്ക് പരിക്ക്


പേരാമ്പ്ര: കിണറിനടിയില്‍ കല്ലിറക്കി പടവു ചെയ്യുന്നതിനിടയില്‍ കല്ല് വീണ് പരിക്കുപറ്റിയ തൊഴിലാളിയ്ക്ക് സുരക്ഷയൊരുക്കി പേരാമ്പ്ര അഗ്‌നിരക്ഷാ സേന. കോട്ടൂര്‍ പടിയക്കണ്ടിയില്‍ അച്ചിയത്ത് മൊയതീന്‍ കോയ എന്നയാളുടെ കിണറിലാണ് വീണ്ത്.
വിവരമറിയിച്ചതിനെ ത്തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസ്സര്‍ സി പി ഗിരീശന്റെയും ,അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പിസി പ്രേമന്റെയും നേതൃത്ത്വത്തില്‍ പേരാമ്പ്ര അഗ്‌നിരക്ഷാസേന സംഭവസ്ഥലത്ത് എത്തി. ഫയര്‍ &റെസ്‌ക്യൂ ഓഫീസ്സര്‍മാരായ പി ആര്‍ സത്യനാഥ് , വിനീത് വി എന്നിവര്‍ കിണറ്റിലിറങ്ങി ഗുരുതരമായി പരിക്കുപറ്റിയ എം കെ സത്യന്‍ എന്നയാളെ സ്ട്രക്ചറിലും, പത്മനാഭന്‍, ബാലകൃഷ്ണന്‍, അശോകന്‍ എന്നിവരെ റെസ്‌ക്യൂ നെറ്റിലും സുരക്ഷിതമായി പുറത്തെടുത്തു.
ഗുരുതരമായി പരിക്കുപറ്റിയ സത്യനെ സേനയുടെ ആബുലന്‍സില്‍ ഉള്ള്യേരി എം എം സിയില്‍ എത്തിച്ചു രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍&റെസ്‌ക്യൂ ഓഫീസ്സര്‍മാരായ പി പി രജീഷ്, എംപി ആരാധ്കുമാര്‍ , ജി ബി സനല്‍രാജ്, ആര്‍ ജിനേഷ്, എംജി അശ്വിന്‍ ഗോവിന്ദ് ,ഹോംഗാര്‍ഡ് എം രാജീവന്‍ എന്നിവരും തിരുവാലി അഗ്‌നിരക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍&റെസ്‌ക്യൂ ഓഫീസ്സറും, നാട്ടുകാരനുമായ വി കെ സിദ്ദീഷും പങ്കാളികളായി.






