അപേക്ഷ ക്ഷണിച്ചു


അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കീഴില്‍ റെസിഡന്‍ഷ്യല്‍ രീതിയില്‍ 9 തീരദേശ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 10 ഗവണ്മെന്റ് ഫിഷറീസ് ടെക്നിക്കല്‍ ഹൈ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യം വികസിപ്പിക്കുന്നതിനും. വ്യക്തിത്വ വികസനത്തിനുമായി കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു.
സൈക്കോളജി/കൗണ്‍സിലിങ്, ക്ലിനിക്കല്‍ സൈക്കോളജി, എം എസ് ഡബ്ള്യു (മെഡിക്കല്‍ ആന്‍ഡ് സൈക്ക്യാട്രി വിഷയങ്ങളില്‍ പി ജിയും സര്‍ക്കാര്‍ മേഖലയില്‍ കൗണ്‍സലിങ് നടത്തിയുള്ള 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. 25 മുതല്‍ 45 വരെയാണ് പ്രായപരിധി. മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക്/മേഖലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. രണ്ടു സമീപ ജില്ലകള്‍ക്ക് ഒരു കൗണ്‍സിലര്‍ എന്ന രീതിയിലാണ് നിയമനം.
സ്കൂള്‍ പ്രവര്‍ത്തി, അവധി സമയത്തും ഓണ്‍ലൈന്‍, ഭവന സന്ദര്‍ശനം, ക്യാമ്പുകള്‍ എന്നിവ സംഘടിപ്പിച്ച് കൗണ്‍സലിങ് നല്‍കണം. 27000 രൂപയാണ് പ്രതിമാസ വേതനം. അപേക്ഷകള്‍ fisheriesdirector@gmail.com എന്ന ഇ-മെയിലിലോ ഫിഷറിസ് ഡയറക്ടര്‍, നാലാം നില, വികാസ് ഭവന്, തിരുവനന്തപുരം – 33 എന്ന വിലാസത്തിലോ അയയ്ക്കണം. ജനുവരി 27 വൈകുന്നേരം 5 മണി വരെ അപേക്ഷ സമര്‍പ്പിക്കാം.






