കൊരയങ്ങാട് തെരുഭഗവതി ക്ഷേത്ര താലപ്പൊലിമഹോത്സവം ജനുവരി 26 മുതല്‍ ഫെബ്രുവരി 2വരെ


കൊയിലാണ്ടി: പ്രസിദ്ധമായ കൊരയങ്ങാട് തെരുഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോല്‍സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. ഉത്സവനാളുകളില്‍ ഏഴ് ദിവസവും നടക്കുന്ന നാന്ദകം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
26 മുതല്‍ ഫിബ്ര :2 വരെയാണ് മഹോല്‍സവം 26 ന് ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി ചെറുപുരയില്‍ മനോജിന്റെയും കാര്‍മികത്വത്തില്‍ മഹാഗണപതി ഹോമവും, ശുദ്ധികലശത്തിനു ശേഷം 9 – 10 നുള്ളില്‍കൊടിയേറും. തുടര്‍ന്ന് കലവറ നിറയ്ക്കല്‍, വൈകീട്ട് 5 മണി ചോമപ്പന്റെ കാവുകയറ്റം, കുടവരവ്, രാത്രി. 7 മണി നവരംഗ് കുരുന്നന്റെ തായമ്പക, വിഷ്ണു കൊരയങ്ങാട്. കലാമണ്ഡലം ഹരികൃഷ്ണന്റെയും ഇരട്ടതായമ്പക, രാത്രി 10 മണി വില്ലെഴുന്നള്ളിപ്പ്, 12 മണി ചോമപ്പന്റെ പാടി തേരേല്‍ക്കല്‍ പുലര്‍ച്ചെ 1 മണിനാന്ദകം എഴുന്നള്ളിപ്പ്, ചോമപ്പന്റെ തിരിയുഴിച്ചില്‍.
27 -1- 25ന് രാവിലെ 8 മണിക്കും, വൈകീട്ട് 5 മണിക്കും ശീവേലി, രാത്രി 7 മണി ക്ഷേത്ര വനിതാ കമ്മിറ്റി ഒരുക്കുന്ന മെഗാതിരുവാതിര, തിരുവാതിര, കൈകൊട്ടികളി, മിഥുന്‍ പയറ്റുവളപ്പിലിന്റെ തായമ്പക, രാത്രി. 10 മണി നാന്ദകം എഴുന്നള്ളിപ്പ്. ചോമപ്പന്റെ തിരിയുഴിച്ചില്‍
28-1-25-ന് രാവിലെ 8നും, വൈകീട്ട് 5 നും ശീവേലി, വൈകു 5 മണി ആഘോഷ വരവ്. കോതമംഗലം അയ്യപ്പ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്നു. 6.45 കെ.എം.പി ഭദ്രയുടെ സോപാന സംഗീതം, 8 മണി. തായമ്പക. 10 മണി.നാന്ദകം എഴുന്നള്ളിപ്പ് ചോമപ്പന്റെ തിരിയുഴിച്ചില്‍,
29 – 1 – 25ന് രാവിലെ 8നും, വൈകീ.. 5 നും ശീവേലി, 6.45 തായമ്പക, നിഖില്‍ അര്‍ജുന്‍, രാത്രി.7 ന് രാഗ തരംഗ്, ഗാനമേള, രാത്രി 10 ന് നാന്ദകം എഴുന്നള്ളിപ്പ്, ചോമപ്പന്റെ തിരിയുഴിയില്‍
30 -1- 25ന് ചെറിയ വിളക്ക്.രാവിലെ 8 നും, വൈകീ.. 5നും ശീവേലി, ഉച്ചയ്ക്ക് 12മുതല്‍ സമൂഹസദ്യ,. ഭക്തിഗാനമേള, 7 മണി മേ ഹുല്‍ സജീവിന്റെ തായമ്പക, ചെറുതാഴം വിഷ്ണു രാജ്, സദനം അശ്വിന്‍ മുരളി ഇരട്ട തായമ്പക, 7 മണി നാടകം മിഠായി തെരുവ്, രാത്രി 10 മണി നാന്ദകം എഴുന്നളിപ്പ്, ചോമപ്പന്റെ തിരിയുഴിച്ചില്‍
31 -1- 25ന് വലിയ വിളക്ക്. രാവിലെ 8 മണി ശീവേലി, 5 മണി കാഴ്ചശീവേലി, 7 മണി. മട്ടന്നൂര്‍ ശ്രീരാജ് മാരാര്‍, ചിറയ്ക്കല്‍ നിധീഷ് മാരാര്‍ ഇരട്ടതായമ്പക, രാത്രി. 8 മണി. പ്രദേശിക കലാകാരന്‍മാരുടെ വിവിധ പരിപാടികള്‍ മൃദങ്കം 2025, പുലര്‍ച്ചെ 2 മണി നാന്ദകം എഴുന്നള്ളിപ്പ് രണ്ട് പന്തി മേളത്തോടെ . കാഞ്ഞിലശ്ശേരി പത്മനാഭന്‍, സന്തോഷ് കൈലാഷിന്റെ നേതൃത്വത്തില്‍ കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിന്റെ നൂറില്‍പരം കലാകാരന്‍മാര്‍ അണിനിരക്കുന്നു. ചോമപ്പന്റെ തിരിയുഴിച്ചില്‍
1-2.25 ന് താലപ്പൊലി, രാവിലെ 10 മണി. ആനയൂട്ട് ഗജറാണി മാരു. ഗജവീരന്‍മാരും അണിനിരക്കുന്നു.വൈകു 4 മണി കേളിക്കൊട്ട് . 6 മണി താലപ്പൊലി എഴുന്നളളിപ്പ്. പ്രശസ്തരായനൂറില്‍പരം വാദ്യകലാകാരന്‍മാര്‍ അണിനിരക്കുന്ന പാണ്ടിമേളത്തോടെ .തുടര്‍ന്ന്മഞ്ഞ താലപ്പൊലി. ചോമപ്പന്റെ തിരിയുഴിച്ചില്‍
2-2-25 ന് രാവിലെ തുലാഭാരം, 1 മണി. ഗുരുതി തര്‍പ്പണം, വൈകു. 5 മണി കുളിച്ചാറാട്ട്, ആന്തട്ട ക്ഷേത്രത്തില്‍ നിന്നും പഞ്ചവാദ്യ ത്തോടെ ക്ഷേത്രത്തില്‍ തിരിച്ചെത്തുന്നതോടെ ഉല്‍സവം സമാപിക്കും.
പത്രസമ്മേളനത്തില്‍ ഒ.കെ.ബാലകൃഷ്ണന്‍, കെ.കെ. വിനോദ്, വി.മുരളീകൃഷ്ണന്‍ ,റയേഷ് ബാബു,’. ടി.എം. രവി,പി.കെ ശശി, ഇ.കെ. രാഗേഷ്, ബിജു പുത്തന്‍ പുരയില്‍, തുടങ്ങിയവര്‍ പങ്കെടുത്തു ക്ഷേത്ര ഉല്‍സവം പൂര്‍ണ്ണമായുംഇന്‍ ഷൂര്‍ ചെയ്തതായി ഭാരാവാഹികള്‍ പറഞ്ഞു.






