തുവ്വക്കോട് എല്‍ പി സ്‌കൂളിന്റെ 140ാം വാര്‍ഷികാഘോഷവും കെട്ടിടോദ്ഘാടനവും ജനുവരി 25 ന് ശനിയാഴ്ച
കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് എല്‍ പി സ്‌കൂളിന്റെ 140ാം വാര്‍ഷികാഘോഷവും കെട്ടിടോദ്ഘാടനവും ജനുവരി 25 ന് ശനിയാഴ്ച സഫലം എന്ന പേരില്‍ ആഘോഷിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍പറഞ്ഞു.
കൊയിലാണ്ടി ഉപജില്ലയിലെ ഏറ്റവും പഴക്കമുള്ളവിദ്യാലയമാണിത്. പുതുതായി നിര്‍മ്മിച്ച ഹരിദാസന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം കാനത്തില്‍ ജമീല എം എല്‍ എ നിര്‍വ്വഹിക്കും. വൈകിട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ് ഉദ്ഘാടനം ചെയ്യും.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, ജില്ലാ പഞ്ചായത്ത് അംഗം എംപി ശിവാനന്ദന്‍, എ. ഇ. ഒ. മജു. എം.കെ., ജനപ്രതിനിധികളായ ബിന്ദു സോമന്‍ എം ഷീല, സജിത ഷെറിഎന്നിവരും സംബന്ധിക്കും. വിദ്യാര്‍ത്ഥികളും, പൂര്‍വ്വ വിദ്യാര്‍ത്ഥികളും, സംഘാടകസമിതി അംഗങ്ങളും കലാപരിപാടികള്‍ അവതരിപ്പിക്കും. സോംഗ് ജംഗ്ഷന്‍ 25 എന്ന സംഗീത പരിപാടിയും അരങ്ങേറും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള വിളംബരഘോഷയാത്ര 24 ന് വൈകീട്ട് നടക്കും.
പത്രസമ്മേളനത്തില്‍ അജയന്‍ ചെറൂര്, സഹീന.എന്‍.ടി, രഞ്ജിത് കുനിയില്‍, സുകുമാരന്‍ പൊറോളി ,ആലികോയ ആരാമം എന്നിവര്‍ പങ്കെടുത്തു.