പി ജയചന്ദ്രനെയും മാന്ത്രികം ബാലനെയും അനുസ്മരിച്ചു

നടുവണ്ണൂർ : കാവിൽ സ്റ്റെപ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത ഗായകൻ പി ജയചന്ദ്രനെയും കാവുന്തറയിലെ കലാരംഗത്ത് നിന്നും വിട പറഞ്ഞ മാന്ത്രികൻ ബാലനെയും അനുസ്മരിച്ചു. അനുസ്മരണ യോഗത്തിൽ പ്രശസ്ത സംഗീത സംവിധായകൻ കാവുംവട്ടം ആനന്ദ് മുഖ്യ പ്രഭാഷണവും ഗാനാലാപനവും നിർവ്വഹിച്ചു.

കെ.കെ മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജി കാവിൽ സ്വാഗതം പറഞ്ഞു. പപ്പൻ കാവിൽ, സി.ബാലൻ, രാധ പുതിയേടത്ത്, സി.കെ ബാലകൃഷ്ണൻ, ഒ.എം ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. സബ്ജില്ലാ ജില്ലാമേളകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!