കരുതലും കൈത്താങ്ങും: കൊയിലാണ്ടി താലൂക്ക് അദാലത്ത് നാളെ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും കൊയിലാണ്ടി താലൂക്ക് അദാലത്ത് നാളെ (മെയ് 6) കൊയിലാണ്ടി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കും.

ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിൽ താലൂക്ക് അദാലത്തുകൾ നടക്കുന്നത്. മേയ് എട്ട് വരെയാണ് ജില്ലയിൽ താലൂക്ക്തല അദാലത്തുകൾ നടക്കുക. വടകര താലൂക്ക് അദാലത്ത് മെയ് എട്ടിന് വടകര ടൗൺഹാളിൽ നടക്കും. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അദാലത്തുകൾ നടക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!