മന്ദങ്കാവ് കേരഫഡില്‍ താത്കാലിക ജീവനക്കാരെ നിയമിച്ച് തൊഴിലാളികളുടെ അവകാശങ്ങള്‍ നിഷേധിച്ചാല്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും; മനോജ് എടാണി

നടുവണ്ണൂർ: മന്ദൻകാവ് പ്രദേശത്തുള്ള 26 എ ലേബർ കാർഡുള്ള ലോഡിംങ് തൊഴിലാളികളെ അവഗണിച്ചു കൊണ്ട് എംപ്ലോയ്മെന്റ് വഴിതാൽക്കാലിക നിയമനം നടത്തിയ തൊഴിലാളികൾക്ക് ഭരണ സ്വാധീനത്തിന്റെ പിൻബലത്തിൽ ലേബർകാർഡ് അനുവദിച്ചുകൊണ്ട്‌ കേരഫെഡിൽ പിൻവാതിൽ നിയമനം നടത്തി തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ്‌ എടാണി പറഞ്ഞു.

കേരഫഡ് മാനേജ്മെന്റിന്റെ തെറ്റായ നിയമന നീക്കത്തിനെതിരെ. ഐ എന്‍ യു സി, എസ് ടി യു, യൂണിയനിൽപ്പെട്ട 26 എ. ലേബർ കാർഡുള്ള തൊഴിലാളികൾ നിയമ പോരാട്ടത്തിന് വേണ്ടി ഹൈക്കോടതിയെ സമീപിച്ച് വരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2019ൽ നടപ്പിലാക്കേണ്ട ശമ്പളപരിഷ്കരണം കേരഫെഡ് ജീവനക്കാർക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് ഗവൺമെന്റ് ഓർഡറിൽ ഉണ്ടായിട്ടും ഡയറക്ടർ ബോർഡ് ശമ്പള പരിഷ്കരണം നടപ്പിലാക്കുന്നില്ലെന്നും, ഇതിനെതിരെ ജീവനക്കാർ കോടതിയെ സമീപിക്കുകയും ശമ്പളപരിഷ്കരണം നടപ്പിലാക്കണം എന്ന് കോടതി ഉത്തരവ് ഉണ്ടായിട്ടും കേരഫെഡിന്റെ ഭാഗത്തു നിന്ന് യാതൊരുവിധ തീരുമാനവും ഉണ്ടായിട്ടില്ല.

തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയും, 26A. ലോഡിംങ് ലേബർ കാർഡ് ഉള്ള പ്രദേശവാസികളുടെ തൊഴിൽ സംരക്ഷണം ഉറപ്പുവരുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്. കേരഫെഡിൽ നടക്കുന്ന അനധികൃത നിയമനങ്ങളും, അകത്ത് നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ആവശ്യമായ സിവിൽ എഞ്ചിനീയറുടെ മേൽനോട്ടത്തിൽ അല്ല നടക്കുന്നത് എന്നും ഇതിൽ അഴിമതി നടക്കുന്നുവെന്നും സമരസമിതി അഭിപ്രായപ്പെട്ടു. കേരഫെഡിലെ ക്ലീനിങ് ജോലി പ്രാദേശങ്ങളിലെ പാവപ്പെട്ട സ്ത്രീ തൊഴിലാളികൾക്ക് നൽകണമെന്നും, പത്തു വർഷത്തിൽ കൂടുതൽ ജോലി ചെയ്യുന്ന ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ മന്ദങ്കാവ്കേരഫെഡ് ഫാക്ടറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണനടത്തി.

ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി പ്രതിഷേധ ധരണ്ണ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു. മന്ദങ്കാവ് മേഖല ജനറൽ സെക്രട്ടറി കെ. ടി. കെ. റഷീദ് അധ്യക്ഷനായി. എസ് ടി യു ജില്ലാ പ്രസിഡൻ്റ് എ. ടി. അബ്ദു മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് കെ. രാജീവൻ, യുഡിഎഫ് ചെയർമാൻ എം. സത്യൻ മാസ്റ്റർ, സമീർ കണ്ണാട്ട്, വാർഡ് മെംമ്പർ സുജ, കെ. പി. സത്യൻ, ഇ. അജിത് കുമാർ, എന്നിവർ സംസാരിച്ചു. പി. സജി, എൻ. കാദർ, സാദത്ത്, ടി. കുഞ്ഞു, എം. റാഫി,പി. റഫീഖ് എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!