കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ സെമിനാര്‍ ജോണ്‍ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ‘കേരളത്തിലെ മാധ്യമങ്ങള്‍ പതിനെട്ടായിരം കോടിയുടെ ഇലക്ടറല്‍ ബോട്ടിന്റെ ചര്‍ച്ച എന്തുകൊണ്ട് നടത്തിയില്ല’ കെ എസ് ടി എ 34 ആം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് ജോണ്‍ ബ്രിട്ടാസ് എം പി ചോദിച്ചു.

കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേശാഭിമാനി ബ്യൂറോ ചീഫ് പി. വി. ജിജോ, കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗം സി. സതീശന്‍ എന്നിവര്‍ മുഖ്യഭാഷണങ്ങള്‍ നടത്തി.

ആയിരത്തിലധികം പേര്‍ പങ്കെടുത്ത സെമിനാറില്‍ സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ കെ. കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കെ എസ് ടി എ സംസ്ഥാന സമിതി അംഗം സജീഷ് നാരായണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മാധ്യമ സെമിനാര്‍ കണ്‍വീനര്‍ ഡി. കെ. ബിജു നന്ദി പറഞ്ഞു.

കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ .സി. മഹേഷ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്, പി. വിശ്വന്‍, കെ എസ് ടി എ സംസ്ഥാന എക്‌സിക്യുട്ടീവ് സ്മിജ ടീച്ചര്‍, കെ എസ് ടി എ ജില്ല എക്‌സികൂട്ടിവ് ഷാജിമ ടീച്ചര്‍,
കെ എസ് ടി എ ജില്ല സെക്രട്ടറി ആര്‍. എം. രാജന്‍, കെ എസ് ടി എ ജില്ല പ്രസിഡണ്ട്
സന്തോഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!