പട്ടികജാതി സംങ്കേതങ്ങളിലെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കണം കെ എസ് കെ ടി യു പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ നടത്തി


ചേമഞ്ചേരി: പട്ടികജാതി സംങ്കേതങ്ങളിലെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കണം കെ എസ് കെ ടി യു പഞ്ചായത്ത് ഓഫീസ് ധര്‍ണ്ണ നടത്തി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിന് മുന്നില്‍ നടന്ന ധര്‍ണ്ണ കെ എസ് കെ ടി യു ജില്ലാ ട്രഷറര്‍ കെ. കെ. മുഹമ്മദ് ഉദ്ഘാടനം ചെയതു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിലിന് നിവേദനം സമര്‍പ്പിച്ചു. സമരത്തിന് കെ എസ് കെ ടി യു ചേമഞ്ചേരി മേഖലാ സെക്രട്ടറി വി. വേണുഗോപാല്‍ സ്വാഗതം പറഞ്ഞു. കെ എസ് കെ ടി യു ഏരിയാ കമ്മറ്റി അഗം രാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ പ്രസിഡണ്ട് മുരളിധരന്‍ നന്ദി പറഞ്ഞു.








