മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു
കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നു വെന്ന് പ്രമുഖ പ്രൊഡക്ഷൻ ഡിസൈനറും ആർട്ട് ഡയരക്ടറുമായ ഉജ്വൽ ഗാവണ്ഡ് പറഞ്ഞു. മലബാർ മൂവി ഫെസ്റ്റിവൽ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാപന സമ്മേളനം കാനത്തിൽ ജമീല എം. എൽ. എ. ഉദ്ഘാടനം ചെയ്തു. നഗരസഭ
വൈസ് ചെയർമാൻ കെ. സത്യൻ അധ്യക്ഷനായി. മുനിസിപ്പൽ കൗൺസിലർ വി. വി. ഫക്രുദ്ദീൻ, നടൻ വാസു നടുവണ്ണൂർ, ഡോ. ശശി കീഴാറ്റുപുറത്ത്, വി. പി. ഉണ്ണികൃഷ്ണൻ, ഡോ. രഞ്ജിത്ത് ലാൽ, അഡ്വ.കെ. അശോകൻ, ബാബു കൊളപ്പള്ളി, വി. ടി. രൂപേഷ്, വി. പി. ഉണ്ണികൃഷ്ണൻ, ഷിബു മൂടാടി, എൻ. പി. സന്തോഷ് എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു.