കര്‍ഷകരുടെ തനി നാടന്‍ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് പാക്കിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി: പന്തലായനി ബ്ലോക്കുകളിലെ കര്‍ഷകരുടെ തനി നാടന്‍ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഗ്രാമപ്രഭ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ ഉത്പന്നങ്ങള്‍ക്ക് വന്‍ സ്വീകാര്യത ലഭിച്ചതിനാല്‍ ഉള്ളിയേരിയില്‍ ഒരു പാക്കിംഗ് യൂണിറ്റ് കൂടി ആരംഭിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വഹിച്ചു. ചടങ്ങില്‍ ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത അധ്യക്ഷത വഹിച്ചു. ബാലുശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മുഹമ്മദ് ഫൈസല്‍ കെ. കെ പദ്ധതി വിശദീകരിച്ചു.

കോഴിക്കോട് ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ രജ്ഞിത് ബാബു മുഖ്യാതിഥിയായിരുന്ന പരിപാടിയില്‍ ഉള്യേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
ബാലരാമന്‍ മാസ്റ്റര്‍ പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചിങ് നടത്തി. വി. പി. നന്ദിത (കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, കൊയിലാണ്ടി ) പി. ഷാജി (മെമ്പര്‍, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ), കെ. എം. ബാബു  (പ്രസിഡന്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി ) സി. എം. സന്തോഷ് (പ്രസിഡന്റ് വ്യാപാരി വ്യവസായി സമിതി ഉള്ളിയേരി ) എന്നിവര്‍ സംസാരിച്ചു.

ഗ്രാമ പ്രഭ പ്രസിഡണ്ട് പി. സജീന്ദ്രന്‍ സ്വാഗതവും സെക്രട്ടറി സക്കീന നന്ദിയും പറഞ്ഞു. ദേശീയ കര്‍ഷക അവാര്‍ഡ് ജേതാവ് സിദ്ധീഖ് വെങ്ങളത്ത് കണ്ടിയെ ചടങ്ങില്‍ ആദരിച്ചു. ഉള്ളിയേരി ഗ്രാമീണ ബാങ്കിന് സമീപമാണ് പാക്കിംഗ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരുടെ നാല്‍പതോളം തനി നാടന്‍ ഉല്‍പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്. മൂല്യവര്‍ദ്ധനവിലൂടെ കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുകയാണ് ഗ്രാമ പ്രഭയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!