ആയുര്‍വേദ തെറാപിസ്റ്റ് കൂടിക്കാഴ്ച 22 ന്
കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപിസ്റ്റിനെ (മെയില്‍) നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 22 ന് രാവിലെ 11 മണിയ്ക്ക്. പ്രായപരിധി 18-45.
യോഗ്യത: ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജുക്കേഷനില്‍ നിന്ന് ലഭിക്കുന്ന ഒരു വര്‍ഷത്തെ തെറാപ്പിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് .
വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും ആധാര്‍ കാര്‍ഡും സഹിതം കോഴിക്കോട് വെസ്റ്റ്ഹില്‍ ഭട്ട് റോഡിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നേരിട്ട് എത്തണം. ഫോണ്‍: 0495-2382314.